പരീക്ഷാ ക്രമക്കേട്: വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് നിതീഷ് കുമാര്‍
പട്ന: ബിഹാറില്‍ പരീക്ഷ നടത്തുന്നത് കടുത്ത വെല്ലുവിളിയായ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ക്ക് ഉത്തരവിട്ടതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാര്‍ ബോര്‍ഡ് പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ക്രമക്കേട് നടന്നതായ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം സുതാര്യമായി നടത്താനാണ് തീരുമാനമെന്നും ഇപ്പോഴുണ്ടായ തരത്തിലുള്ള ക്രമക്കേടുകള്‍ ഭാവിയിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരീക്ഷാ നടത്തിപ്പില്‍ ഉണ്ടാകുന്ന എല്ലാ പഴുതുകളും അടക്കും. ബിഹാര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയില്‍ ഉണ്ടായിരിക്കുന്ന ക്രമക്കേടുകള്‍ വലിയ വെല്ലുവിളിയായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പരീക്ഷാ പേപ്പറുകള്‍ ചോരുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇത്തവണത്തെ പരീക്ഷയില്‍ ക്രമക്കേട് നടത്തിയവരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള കാലതാമസങ്ങളും വരുത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."