HOME
DETAILS
MAL
സിനിമാ രംഗത്തെ ലൈംഗിക ചൂഷണം; ഹൈക്കോടതിയില്‍ ഹരജി
backup
October 16 2018 | 19:10 PM
കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍ ഹരജി നല്കി. റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹരജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ഡബ്ല്യു.സി.സി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പത്മിനി വെളിപ്പെടുത്തിയത് ചര്‍ച്ചക്ക് വഴിവച്ചിരുന്നു. തന്റെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്ന് ആഷിഖ് അബു പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."