HOME
DETAILS

പരിഗണിച്ചത് യോഗ്യത മാത്രമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി

  
backup
August 17 2019 | 19:08 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് ഡോ.കെ.എ രതീഷിനെ പരിഗണിക്കാന്‍ യോഗ്യത മാത്രമേ നോക്കിയുള്ളൂവെന്ന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി.
കേസുണ്ടോയെന്നത് അഭിമുഖ സമയത്ത് നോക്കിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കിയ വിശദീകരണത്തില്‍ മിനി ആന്റണി പറഞ്ഞു.വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മിനി ആന്റണിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം, നിയമന നീക്കം പുറത്തറിഞ്ഞത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് സി.പി.എം നേതൃത്വം സഹകരണ മന്ത്രിയോട് ആവശ്യപ്പെട്ടു.
അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡിയായി നിയമിക്കാന്‍ വിജിലന്‍സിന്റെ അനുമതി തേടിയിരുന്നു.
രതീഷ് അഭിമുഖത്തില്‍ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് മുഖംരക്ഷിക്കാന്‍ മന്ത്രി സെക്രട്ടറിയോട് വിശദീകരണം തേടിയതെന്നാണ് ആരോപണം.
സെക്രട്ടറിയാണ് അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതെന്നുമാണ് അഭിമുഖ ബോര്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിശദീകരണം.സംഭവം വിവാദമായ സാഹചര്യത്തില്‍ തല്‍ക്കാലം ഫയല്‍ വിജിലന്‍സ് ക്ലിയറന്‍സിനായി അയയ്‌ക്കേണ്ടെന്ന് സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  10 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago