ശബരിമലയെ അയോധ്യയാക്കി മാറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നു: മുല്ലപ്പള്ളി
തൃശൂര്‍: ശബരിമലയെ അയോധ്യയാക്കി മാറ്റാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂര്‍ ഡി.സി.സി ഓഫിസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളല്ല. ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കുന്ന പുനഃപരിശോധനാ ഹരജിയില്‍ സുപ്രിംകോടതിയിലെ അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും ഹാജരാകും. പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ട എല്ലാ സഹായവും ചെയ്ത് നല്‍കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം പി.സി ചാക്കോയ്ക്ക് കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളെ തടയുന്ന നിലപാട് കോണ്‍ഗ്രസിനില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിഗൂഢമായ അജണ്ടയുണ്ട്. പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ജാതിമത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് സി.പി.എമ്മിന് എന്നുമുള്ളത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇതേ നയമാണ് അവര്‍ സ്വീകരിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, അനില്‍ അക്കര എം.എല്‍.എ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."