HOME
DETAILS

മഴ കുറഞ്ഞു; വൈദ്യുതി ഉപഭോഗം കൂടി

  
backup
August 17 2019 | 19:08 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%ad%e0%b5%8b

 

സ്വന്തം ലേഖകന്‍


തൊടുപുഴ: മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം കൂടി. തകരാറുകള്‍ പരിഹരിച്ച് കൂടുതലിടത്ത് വൈദ്യുതി എത്തിക്കാനായതും ഉപഭോഗം ഉയരാന്‍ കാരണമായി. 62.3019 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഉപയോഗിച്ചത്.
വെള്ളിയാഴ്ച രാവിലെ ഇത് 57 ദശലക്ഷം യൂനിറ്റായിരുന്നു. പേമാരിയായിരുന്ന കഴിഞ്ഞയാഴ്ച ഉപഭോഗം 41 ദശലക്ഷം യൂനിറ്റ് വരെ താഴ്ന്നിരുന്നു. 15.1835 ദശലക്ഷം യൂനിറ്റാണ് ഇന്നലത്തെ ആഭ്യന്തര ഉല്‍പാദനം. മഴ കുറഞ്ഞതോടെ ജലനിരപ്പുയരുന്നതും സാവധാനമായി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്കുപ്രകാരം വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലാകെ ജലശേഖരം 50.67 ശതമാനമാണ്. ഈ വെള്ളം ഉപയോഗിച്ച് 2098.121 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2350.78 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 46.52 ശതമാനമാണിത്. ഇന്നലെ രാവിലെ 9ന് രേഖപ്പെടുത്തിയ കണക്കുപ്രകാരമാണിത്.
പരമാവധി സംഭരണശേഷി 2403 അടിയാണ്. 24 മണിക്കൂറിനിടെ 2.16 സെ.മീ മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 24.711 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം ഒഴുകിയെത്തി. 1.455 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ ഉല്‍പാദനം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 131 അടിയിലെത്തി.
പമ്പ, കക്കി 47 ശതമാനം, ഇടമലയാര്‍ 53, ഷോളയാര്‍ 59, കുണ്ടള 46, മാട്ടുപ്പെട്ടി 34, കുറ്റ്യാടി 92, തരിയോട് 91, ആനയിറങ്കല്‍ 31, പൊന്മുടി 90, നേര്യമംഗലം 92, പെരിങ്ങല്‍കുത്ത് 63, ലോവര്‍ പെരിയാര്‍ 94 ശതമാനം എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത് (2.9 സെ.മീ). കുറവ് കക്കിയിലാണ് (0.05 സെ.മീ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  7 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  25 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  28 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  38 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  42 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago