HOME
DETAILS

അയോധ്യയില്‍ മതസൗഹാര്‍ദ പരിപാടിക്കെത്തിയ സാമൂഹ്യപ്രവര്‍ത്തകരെ തടഞ്ഞു; രാം പുനിയാനിയെ തടങ്കലില്‍ വച്ചു

  
Web Desk
August 18 2019 | 06:08 AM

activists-on-way-to-ayodhya-for-event-on-communal-harmony-detained-by-up-police12111

 

ന്യൂഡല്‍ഹി: അയോധ്യയില്‍ മത സൗഹര്‍ദാ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകരെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലിസ്. മേഖലയില്‍ സമാധാനം ഇല്ലാതാക്കുമെന്ന വാദമുന്നയിച്ചാണ് പൊലിസ് നടപടി.

രാം പുനിയാനി അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരെയാണ് തടഞ്ഞത്. സാമുദായിക സൗഹാര്‍ദത്തിനും സമാധാനത്തിനും വേണ്ടി എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ സംബന്ധിക്കാനായിരുന്നു ഇവര്‍ എത്തിയത്.

മഹന്ത് യുഗല്‍ കിഷോര്‍ ശര്‍മ്മ മുഖ്യ പൂജാരിയായ അയോധ്യയിലെ സരയൂ കുഞ്ച് ക്ഷേത്രത്തിലായിരുന്നു രണ്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നത്.

കുദായി ഖിദ്മത്ത്ഗര്‍ എന്ന സംഘടനയും മഗ്‌സാസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ, മഹന്ത് ശാസ്ത്രി തുടങ്ങിയ പ്രമുഖരും ചേര്‍ന്നാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാംപുനിയാനിയായിരുന്നു ഇന്ന് ആരംഭിക്കുന്ന ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിന് തീരുമാനിച്ചിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ സന്ദീപ് പാണ്ഡെയുടെ വസതിയില്‍ എത്തിയ ഉത്തര്‍പ്രദേശ് പൊലിസ് പാണ്ഡെ, പുനിയായി എന്നിവരോടും ഒപ്പമുണ്ടായിരുന്ന വളണ്ടിയര്‍മാരോടും അയോധ്യയിലേയ്ക്ക് പോകരുതെന്നും പരിപാടിക്കുള്ള അനുമതി റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു.

സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നതെന്ന് അറിയിച്ച പാണ്ഡെയും പുനിയാനിയും അയോധ്യയിലേക്ക് പുറപ്പെട്ടുവെങ്കിലും രണ്ടുവാഹനങ്ങളിലായി പൊലിസ് സംഘം പിന്തുടരുകയും അയോധ്യക്ക് പത്തു കിലോമീറ്റര്‍ അകലെയുള്ള ടോള്‍ബൂത്തില്‍ വച്ച് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago