HOME
DETAILS

ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കാനൊരുങ്ങി ഇസ്‌റാഈല്‍

  
Web Desk
October 16 2018 | 19:10 PM

%e0%b4%96%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d


വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിന് സമീപമുള്ള ഫലസ്തീന്‍ ഗ്രാമമായ ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കാനൊരുങ്ങി ഇസ്‌റാഈല്‍ സൈന്യം. കെട്ടിടങ്ങള്‍ തകര്‍ക്കാനായി ബുള്‍ഡോസറുകള്‍, ഉപകരണങ്ങള്‍ എന്നിവയുമായി സൈന്യം ഇവിടെ പ്രവേശിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ സൈന്യത്തിനെതിരേ പ്രതിഷേധിച്ചെങ്കിലും മൂന്ന് ബുള്‍ഡോസറുകള്‍ ഇന്നലെയും പ്രദേശത്ത് എത്തി.
തിങ്കളാഴ്ച, ഖാന്‍ അല്‍ അഹ്മറിലെ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനെ ചെറുത്തതിനെ തുടര്‍ന്ന് ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും നാല് പേരെ തടവിലിടുകയും ചെയ്തിരുന്നു. പ്രതിഷേധവുമായി 200 പേരാണ് എത്തിയത്.
ഖാന്‍ അല്‍ അഹ്മറിലുള്ള 200 ഫലസ്തീനികളെ ഒഴിപ്പിച്ച് 12 കി.മീ അകലെയുള്ള അബൂ ദിസിലേക്കോ ചാവ് കടലിന് സമീപത്തേക്കോ മാറ്റാനാണ് ഇസ്‌റാഈല്‍ നീക്കം. എന്നാല്‍ വീടുകളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധിച്ച് മാറ്റിത്താമസിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും യുദ്ധക്കുറ്റവുമാണെന്ന് യു.എന്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ആരോപിച്ചിരുന്നു. ഗ്രാമം തകര്‍ക്കാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധ സമരം 100 ദിവസം പിന്നിട്ടു.
ഖാന്‍ അല്‍ അഹ്മര്‍ ഒക്ടോബര്‍ ഒന്നോടെ വിട്ടുപോവണമെന്ന് ഇസ്‌റാഈല്‍ സൈന്യം പ്രദേശത്തുകാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  25 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago