HOME
DETAILS

നടുറോഡില്‍ മാലിന്യ കൂന; നടപടിയെടുക്കാനാവാതെ ആരോഗ്യ വകുപ്പ്

  
backup
October 17 2018 | 04:10 AM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%95%e0%b5%82%e0%b4%a8-%e0%b4%a8

ഹരിപ്പാട്: അറവു മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കുന്നുകൂടി ഒരാഴ്ച പിന്നിടാറായിട്ടും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് പരക്കെ ആക്ഷേപം. വീയപുരംപാലത്തിലാണ് ഒരാഴ്ച മുന്‍പ് അറവുമാടിന്റെ അവശിഷ്ടം കാണപ്പെട്ടത്. ഈ വിവരം പഞ്ചായത്ത് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡ് പൊതുമരാമത്തിന്റെതാണെന്നും അതുകൊണ്ട് അറവു മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് പൊതുമരാമത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് കൈയൊഴിയുകയാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ചെയ്തതെന്ന് പരാതിപ്പെട്ടവര്‍ പറയുന്നു.
ദിവസങ്ങള്‍ പിന്നിടുംതോറും ദുര്‍ഗന്ധം കൂടുകയും മഴവെള്ളം ഈ അവശിഷ്ടങ്ങളില്‍ വീഴുമ്പോള്‍ കൂടതല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും ഇത്കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
തൃപ്പക്കുടം ക്ഷേത്രംമുതല്‍ ഇരതോട് വരേയും,വെളിയം ജങ്ഷന്‍ മുതല്‍ വള്ളക്കാലില്‍വരേയുമുള്ള 11കിലോമീറ്ററോളം റോഡുകളാണ് വീയപുരം ഗ്രാമപഞ്ചായത്തിലുള്ളത്. പാലങ്ങളിലും,റോഡുകളിലും അറവുശാലകളിലെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍ പതിവാകുകയാണ്.സമീപജില്ലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ ആറ്റിലേക്ക് തള്ളുന്നുമുണ്ട്.
രാത്രികാലങ്ങളില്‍ പൊലിസ് പെട്രോളിങ് നടത്താത്തതും,വഴിവിളക്കുകളും നിരീക്ഷണ കാമറകള്‍ ഇല്ലാത്തതും മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ നിക്ഷേപിക്കാന്‍ കാരണമാണ്. പദ്ധതിവിഹിതം 100% വിനിയോഗിച്ചതിന് തുടരെ രണ്ടുതവണ ഒന്നാം സ്ഥാനവും, തൊഴിലുറപ്പ് പദ്ധതിയുടെപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയപുരസ്‌കാരവും നേടിയ ഗ്രാമപഞ്ചായത്തില്‍ മാലിന്യങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ഹരിതസേനയും രൂപീകരിച്ചിട്ടുണ്ടെങ്കിലും മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായിമാറുകയാണ് ഇവിടം. താഴെതട്ടിലുള്ള സര്‍ക്കാര്‍ എന്ന നിലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് വഴിയോരങ്ങളിലും മറ്റുമുള്ള മാലിന്യങ്ങള്‍ മാറ്റുന്നതിനും സംസ്‌കരിക്കുന്നതിനുള്ള അധികാരമുള്ളത് .പരസ്പരം പഴിചാരാതെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യമാണ് ജനങ്ങളുടെ ഇടയില്‍ നിന്നുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago