കടാശ്വാസം കൂടുതല്‍ ആളുകളിലെത്തിക്കാന്‍ പദ്ധതി നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കണ്ണൂര്‍: കടാശ്വാസം കൂടുതല്‍ പേരിലെത്തിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്നും ഇതിനായി നിലവിലെ നിയമങ്ങളും ചട്ടങ്ങളും മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ സഹകരണ നിക്ഷേപത്തില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ജനകീയ പങ്കാളിത്തമാണ് സഹകരണമേഖലയുടെ വിജയമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സഹകരണ മേഖല ലോകത്തിനു തന്നെ മാതൃകയാണ്. അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന മലയാളികളുടെ സ്വഭാവമാണ് സഹകരണമേഖലയുടെ വളര്‍ച്ചയ്ക്ക് കാരണം. സഹകരണ ബാങ്കുകളെ സമന്വയിപ്പിച്ച് പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പി.
കെ ശ്രീമതി എം.പി റിസ്‌ക് ഫണ്ട് വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, രജിസ്ട്രാര്‍ എസ്. ലളിതാംബിക, വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. മമ്മിക്കുട്ടി, ടി.എന്‍.കെ ശശീന്ദ്രന്‍, കെ.കെ സുരേഷ്, കെ.എം സുധാകരന്‍, എ.വി അനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."