വെള്ളത്തില്‍ മുങ്ങി മത്സ്യ മാര്‍ക്കറ്റ്
നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനില്‍ ജൈവ നഗരിക്കു സമീപം പുതുതായി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് മഴവെള്ളത്തില്‍ മുങ്ങി. രണ്ടു ദിവസമായി കനത്ത മഴ പെയ്തതോടെയാണ് മാര്‍ക്കറ്റിനു ചുറ്റും ചെളിവെള്ളം നിറഞ്ഞത്. ചുറ്റും മണ്ണിട്ട് ഉയര്‍ത്തിയതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നുമില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുക്കള്‍ പെരുകാനും ഇടയുണ്ട്. മത്സ്യ വില്‍പനക്കാരുടെ ആരോഗ്യത്തേയും ഇതു സാരമായി ബാധിക്കും. അതേ സമയം മത്സ്യ മാര്‍ക്കറ്റ് പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ തീരുമാനമൊന്നും എടുത്തിട്ടില്ല. കോടതി വിധിക്കെതിരേ അപ്പീല്‍ പോകാനും പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കാനും മത്സ്യവില്‍പന തൊഴിലാളികളും ഒരുങ്ങുകയാണ്.
മത്സ്യ മാര്‍ക്കറ്റ്: വിവിധ
സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
നീലേശ്വരം: മാര്‍ക്കറ്റ് ജങ്ഷനില്‍ ജൈവ നഗരിക്കു സമീപം പുതുതായി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് പൊളിച്ചുനീക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി മത്സ്യവിതരണ തൊഴിലാളികളുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് സംരക്ഷണ സമിതി രൂപീകരിക്കും.
ഇതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്നു വൈകിട്ടു നാലിനു എന്‍.കെ.ബി എം.എ.യു.പി സ്‌കൂളില്‍ ചേരും. ഹൈവേ മാര്‍ക്കറ്റ് മത്സ്യവിതരണ സംഘത്തിന്റെ നേതൃത്വത്തിലാണു യോഗം വിളിച്ചിരിക്കുന്നത്. നഗരസഭയില്‍ മത്സ്യ വില്‍പനയിലെ അനിശ്ചിതത്വം നീക്കി സ്ഥിരം മത്സ്യ വിതരണ കേന്ദ്രം തുറന്നില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ കേരളാ പ്രദേശ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു.
പുതുതായി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് പൊളിച്ചു നീക്കണമെന്നു കാണിച്ചു ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയറുടെ നോട്ടിസ് നീലേശ്വരം നഗരസഭാ സെക്രട്ടറിക്കു ലഭിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ദേശീയപാതാ വിഭാഗം നോട്ടിസ് നല്‍കിയത്. അബ്ദുല്‍ സലാം ഹാജി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കോടതി വിധി.
കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാനുള്ള ആലോചന അടുത്ത നഗരസഭാ കൗണ്‍സിലില്‍ ഉണ്ടാകും. മത്സ്യവിതരണത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി വിധിക്കെതിരായി അപ്പീല്‍ പോകാനും ശ്രമമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."