HOME
DETAILS

പനി പടര്‍ന്നു പിടിക്കുന്നു

  
backup
June 06, 2017 | 9:24 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d

കാസര്‍കോട്: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വിവിധ തരം പനികള്‍ പടരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നു പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിതരായി ഇന്നലെ വൈകുന്നേരം വരെ മാത്രം അഞ്ഞൂറോളം പേര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
അതിനിടെ പനി ബാധിച്ചു തമിഴ്‌നാട് സ്വദേശി മരണപ്പെട്ടത് ജില്ലയെ പനി ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ബെള്ളൂരില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലിക്കെത്തിയ തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശി പെരുമാളാ(60)ണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയാണ് പനി മൂര്‍ച്ഛിച്ച് മരണപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സക്കെത്തിയ പരപ്പയിലെ നിജേഷ് (28), ചാക്കിയിലെ വിജയന്‍ (30), എട്ടിക്കുളത്തെ ബാലകൃഷ്ണന്‍ (48), ചാമക്കൊച്ചിയിലെ നളിനി (40), ബന്തടുക്ക പരപ്പയിലെ സരോജിനി (44) എന്നിവര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം വരെ ചികിത്സക്കെത്തിയ 250 പേരില്‍ മൂന്നു പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ അരിങ്കല്ലിലെ നാരായണന്‍(40), ചെമ്പഞ്ചേരിയിലെ കുഞ്ഞിരാമന്‍ (54), മടിക്കൈയിലെ ബ്രിജേഷ് (23) എന്നിവര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കുഡ്‌ലുവിലെ 16 കാരന്‍, കാസര്‍കോട് കസബ ബീച്ചിലെ 61 കാരന്‍, നെല്ലിക്കുന്ന് ബീച്ചിലെ 44 കാരന്‍ എന്നിവര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രികളിലേക്കു മാറ്റി. കാലവര്‍ഷം ശക്തിപ്രാപിച്ചതിനു പിന്നാലെ പകര്‍ച്ച വ്യാധികളായ പനികള്‍ പടരുന്നതു ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന പനിയായ എച്ച് വണ്‍ എന്‍ വണിനെതിരേ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  a month ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  a month ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  a month ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  a month ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  a month ago
No Image

ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ പ്രധാനം; മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

പോക്കറ്റിൽ 5000 രൂപയെത്തും, വിവരങ്ങൾ രഹസ്യം! അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ പാരിതോഷികവുമായി വിജിലൻസ്

Kerala
  •  a month ago
No Image

ക്രിസ് ഗെയ്‌ലിനും, രോഹിത്തിനും കഴിയാത്തത്! ഐ.പി.എല്ലിൽ ആരും തൊടാത്ത ആ 'മഹാ നാഴികക്കല്ലിലേക്ക്' വിരാട് കോഹ്‌ലി

Cricket
  •  a month ago
No Image

അമേരിക്കയ്ക്ക് ഇറാന്റെ വൻ പ്രഹരം; 280 കോടിയുടെ അത്യാധുനിക 'എംക്യു 9 റീപ്പർ' ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

International
  •  a month ago
No Image

യുഎസ്-ഇറാൻ സംഘർഷം മുറുകുന്നു; ദുബൈയില സ്വർണ്ണവിലയിൽ ഇടിവ്

uae
  •  a month ago