വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു
വടകര: ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
ഇന്ന് വൈകീട്ട് ആറുമണിയോടെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് അഭിനവിനെ ഇടിച്ചത്. അപകടസമയത്ത് അഭിനവിനൊപ്പം മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
വിവരമറിഞ്ഞ് ചോമ്പാല പൊലിസും റെയിൽവേ പൊലിസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
A plus-two student lost their life after being hit by a train near Vadakara. The tragic incident occurred while the student was crossing the railway tracks. Local authorities and police arrived at the scene shortly after the accident to conduct an investigation and complete the necessary legal formalities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."