കണ്ണൂര്‍ വിമാനത്താവളത്തില്‍ നാലുകോടിയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാലു കോടിയോളം രൂപ വരുന്ന 11. 294 കിലോ സ്വര്‍ണമാണ് നാലുപേരില്‍ നിന്നായി ഡി. ആര്. ഐ പിടികൂടിയത്. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മൊകേരി സ്വദേശി അംസീര്‍ ഒറ്റപിലാക്കല്‍ (30), ബംഗളുരൂ സ്വദേശി മുഹമ്മദ് ബഷീര്‍ ബോട്ടം (57), വയനാട് സ്വദേശി അര്‍ഷാദ് (25), കോഴിക്കോട് പുതുപ്പാടിയിലെ അബ്ദുല്ല മൂഴിക്കുന്നത്ത് (33) എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.
ഇന്നലെ പുലര്‍ച്ച ദുബൈയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ അംസീറില്‍ നിന്ന് 2.916 കിലോയും കാലത്ത് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ മുഹമ്മദ് ബഷീര്‍, അര്‍ഷാദ് എന്നിവരില്‍ നിന്നു യഥാക്രമം 2.566 കിലോയും 2.913 കിലോയുമാണ് പിടിച്ചെടുത്തത്. ഉച്ചയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ റിയാദില്‍ നിന്നെത്തിയ അബ്ദുല്ലയില് നിന്ന് 2.899 കിലോ സ്വര്‍ണവും പിടികൂടി.
ബിസ്കറ്റ് രൂപത്തിലുള്ള സ്വര്‍ണമാണ് പിടിച്ചെടുത്തത്. മിക്സി, ഓവന് തുടങ്ങിയവയ്ക്കകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."