HOME
DETAILS

ഇരകളുടെ സമരമല്ല, ഉയരേണ്ടത് ജനകീയ സമരം

  
backup
October 18 2018 | 01:10 AM

%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%89%e0%b4%af%e0%b4%b0%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f


നാഷണല്‍ ഹൈവേ വികസനത്തിന്റെ പേരില്‍ 3 ഡി നോട്ടിഫിക്കേഷനിറക്കി ജനങ്ങളെ കുടിയിറക്കുന്ന തിരക്കിലാണു സര്‍ക്കാരും അധികാരികളും. 30 മീറ്ററില്‍ ആറുവരിപ്പാത ഉണ്ടാക്കി വികസിപ്പിക്കാമെന്നിരിക്കെയാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വേണ്ടി 45 മീറ്ററില്‍ സ്ഥലമെടുക്കുന്നത്. എന്നിട്ട് പുനരധിവാസ സംവിധാനവുമൊരുക്കാതെ വീടൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയാണ്. എവിടത്തേയ്ക്കാണു പോവേണ്ടത്. വാടകവീട്ടിലേയ്‌ക്കെന്നാണു മറുപടിയെങ്കില്‍ ഇത്രയും കുടുംബങ്ങള്‍ക്കു വേണ്ട വീടുകള്‍ എവിടെയാണു ലഭ്യമാകുന്നത്.
അധികൃതരും, സര്‍ക്കാരും യാഥാര്‍ഥ്യബോധത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. കാരണം ഇതു കുറേ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചും കടമെടുത്തും ഉണ്ടാക്കിയെടുത്ത വീടുകളില്‍ താമസിക്കുന്നവരോട് ഒരു സുപ്രഭാതത്തില്‍ ഇതു സര്‍ക്കാര്‍ ഭൂമിയിലാണെന്നു പറയുന്നത് ഭരണനിര്‍വഹണത്തിന്റെ ഏകാധിപത്യ മുഖമാണു കാണിക്കുന്നത്.
സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമടങ്ങുന്ന താമസക്കാരെ തെരുവിലേക്കെറിയുകയെന്നതു നിസാര കാര്യമല്ല. നഷ്ടപരിഹാരം തരുന്നില്ലേ എന്നായിരിക്കും ചോദ്യം. ആ സ്ഥലത്ത് അവസാനമായി ചെയ്ത ഏറ്റവും വലിയ 10 റജിസ്‌ട്രേഷന്‍ വിലകളുടെ ആവറേജിന്റെ 20 ശതമാനം കൂട്ടി അതിന്റെ ഇരട്ടിയാണു നഷ്ടപരിഹാരം.
നാട്ടില്‍ വികസനം നടക്കണ്ടേ എന്നതായിരിക്കും അടുത്ത ചോദ്യം. തീര്‍ച്ചയായും വേണം. ജനദ്രോഹപരമല്ലാത്ത, മനുഷ്യത്വവിരുദ്ധമല്ലാത്ത, പരിസ്ഥിതി നാശകാരിയല്ലാത്ത വികസനമാണു വേണ്ടത്. ഈ ബൈപ്പാസ് നിര്‍മാണവും അതോടനുബന്ധിച്ച ഇരസൃഷ്ടിപ്പുമെല്ലാം കേവലം ആ അലൈന്‍മെന്റില്‍ വരുന്നവരുടെ മാത്രം പ്രശ്‌നമാണെന്നു മനസിലാക്കി മറ്റുള്ളവര്‍ കൌതുകക്കാരായി നോക്കി നില്‍ക്കുകയോ മൗനമവലംബിക്കുകയോ ആണ്. പരിസ്ഥിതി വിരുദ്ധമായ, ജനദ്രോഹകരമായ വികസനപദ്ധതികള്‍ രാജ്യത്തിനാകെ വിപത്തും വിനാശവുമാണെന്ന പാഠമാണല്ലോ പ്രളയം നല്‍കിയത്. അതിനാല്‍ ഇനിയുമൊരു ദുരന്തം നമ്മെ വിഴുങ്ങാതിരിക്കാന്‍ കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കിക്കൊണ്ടും തണ്ണീര്‍ തടങ്ങളും വയലേലകളും മണ്ണിട്ടു നികത്തിക്കൊണ്ടും കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചുകൊണ്ടും നടത്തുന്ന വികസനപദ്ധതികള്‍ക്കെതിരേ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.
ബി.ഒ.ടി മുതലാളിമാരുടെ ലാഭക്കൊതി തീര്‍ത്തുകൊടുക്കുക എന്നതിലുപരി നാടും നാട്ടാരും കുന്നും മലയും നദിയും വയലും ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. നമ്മുടെ മക്കളും പേരമക്കളുമുള്‍പ്പെടുന്ന ഭാവിതലമുറകള്‍ക്കും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടതുണ്ട് എന്ന വികസന കാഴ്ചപ്പാടാണു ജനപക്ഷ സര്‍ക്കാരിനുണ്ടാവേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  a month ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  a month ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  a month ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  a month ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  a month ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  a month ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  a month ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  a month ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  a month ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  a month ago