ബസ് സമരം അവസാനിച്ചു
എടപ്പാള്‍: ബസ് ജീവനക്കാരെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്തവരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതിലും പ്രതിഷേധിച്ച് ഒരു വിഭാഗം ബസ് തൊഴിലാളികള്‍ നടത്തിയ സമരം പൊലിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. ബസ് തൊഴിലാളികള്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കുറ്റക്കാരനായ ഒരാളെ കൂടി പിടികൂടാമെന്നും ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പരിശോധിക്കാമെന്നുമുള്ള തീരുമാനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതിനിടയില്‍ കാലത്ത് സര്‍വിസ് നടത്തിയ ബസ് ജീവനക്കാരെ സമരം നടത്തിയ ബസ് തൊഴിലാളികള്‍ തടഞ്ഞത് എടപ്പാളില്‍ സംഘര്‍ഷത്തിനിടയായി. പൊലിസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ചങ്ങരംകുളം സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചക്ക് തിരൂര്‍ ഡിവൈഎസ്പി സന്തോഷ്, പൊന്നാനി സി.എ മുഹമ്മദ് ഹനീഫ, പൊന്നാനി എസ്.ഐ ശശിധരന് മേലയില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."