ചേളാരി ഐ.ഒ.സി പ്ലാന്റ് പ്രവര്‍ത്തനം നിയമാനുസൃതമെന്ന് അധികൃതര്‍
മലപ്പുറം: ചേളാരി ഐ.ഒ.സി ബോട്ട്‌ലിങ് പ്ലാന്റ് നിയമങ്ങള്‍ പാലിച്ചുകൊണ്ടണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍. കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന പ്ലാന്റില്‍ ഇതുവരെ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഐ.ഒ.സി അധികൃതര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്. സുക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം, അഗ്‌നിശമന സംവിധാനം, വാതക നിരീക്ഷണ സംവിധാനം, ഇന്റര്‍ലോക് ഷട്ട്ഡൗണ്‍ സംവിധാനം എന്നിവയൊക്കെ പ്ലാന്റിലുണ്ടണ്ടെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവരെല്ലാം പ്ലാന്റുകള്‍ സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പഞ്ചായത്തില്‍ നിന്നുള്ള എല്ലാ അനുമതിപത്രങ്ങളും പ്ലാന്റിനുണ്ടണ്ട്. ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനും പ്രദേശവാസികളില്‍ ബോധവല്‍ക്കരണം നടത്താനും തയാറാണ്. പാലക്കാട് മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളിലേക്കു ചേളാരി പ്ലാന്റില്‍നിന്നാണ് എല്‍.പി.ജി സിലിണ്ടണ്ടറുകള്‍ വിതരണം ചെയ്യുന്നത്. സാമൂഹിക സേവനങ്ങളുടെ ഭാഗമായി കോഴിക്കോട് ഗവ. ഹൈസ്‌കൂളിന് 36 ലക്ഷം രൂപ ചെലവില്‍ ശുചിമുറി, അടുക്കള എന്നിവയും മൂന്നിയൂര്‍ പഞ്ചായത്തില്‍ അഞ്ചു ലക്ഷം രൂപയുടെ കുടിവെള്ള ടാങ്ക്, പൈപ്പ് ലൈന്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും അവര്‍ പറഞ്ഞു. ചേളാരി ഐ.ഒ.സി പ്ലാന്റിനെച്ചൊല്ലിയുള്ള വിവാദത്തില്‍ ശക്തമായ നിലപാടുമായി സമരസമിതിയും നാട്ടുകാരും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം.
വാര്‍ത്താസമ്മേളനത്തില്‍ ഐ.ഒ.സി ജനറല്‍ മാനേജര്‍ സി.കെ രാജേന്ദ്രകുമാര്‍, ചേളാരി പ്ലാന്റ് ഡി.ജി.എം തോമസ് ജോര്‍ജ് ചിറയില്‍, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ജനറല്‍ മാനേജര്‍ സബിത നടരാജ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."