HOME
DETAILS

കര്‍ണാടകയില്‍ മന്ത്രിസഭ വികസിപ്പിച്ചു:17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു: അടുത്തഘട്ടത്തില്‍ മന്ത്രി പദവി മോഹിക്കുന്നവര്‍ക്കും അവസരമൊരുക്കും

  
backup
August 20 2019 | 14:08 PM

karnataka-govt-expaned

ബംഗളൂരു: കോണ്‍ഗ്രസ് ജനതാ ദള്‍ സഖ്യ സര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലേറിയ ബി.ജെ.പിയുടെ യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍.അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രന്‍ എച്ച്. നാഗേഷ്, ജി.എം കരജോള്‍, ഡോ. അശ്വത് നാരായണ്‍ സി.എന്‍, എല്‍.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാര്‍, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീല്‍, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.

സഖ്യ സര്‍ക്കാരിനെ മറിച്ചിട്ട ശേഷം മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. എന്നാല്‍
മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മന്ത്രിമാര്‍ അധികാരമേറ്റത്. മന്ത്രിമാരുടെ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണം. ശനിയാഴ്ച വൈകുന്നേരത്തോടെ യെദിയൂരപ്പയുമായി നടന്ന ചര്‍ച്ചക്കൊടുവില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മന്ത്രിപ്പട്ടികക്ക് അംഗീകാരം നല്‍കുകയായിരുന്നു.

കനത്ത മഴയും പ്രളയവും ഉണ്ടായ സമയത്ത് പോലും മുഖ്യമന്ത്രി മാത്രമുള്ള അവസ്ഥയായിരുന്നു കര്‍ണ്ണാടകയില്‍. ഇതേ തുടര്‍ന്ന് ഒട്ടനവധി ആരോപണങ്ങളാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ ഇതര രാഷ്ട്രീയ കക്ഷികള്‍ ഉന്നയിച്ചത്. അതിനിടയിലാണ് സംസ്ഥാനത്തു മന്ത്രിമാരായി സത്യപ്രതിജ്ജ ചെയ്യുന്നവരുടെ പേരുകള്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ഉന്നത നേതാക്കളുടെ അനുമതിയോടെ യെദ്യൂരപ്പ തയറാക്കിയത്.

ഡല്‍ഹിയില്‍ നിന്നും അംഗീകാരം കിട്ടിയെങ്കിലും പേരുവിവരങ്ങള്‍ പുറത്തു വിടാതിരിക്കുകയായിരുന്നു യെദ്യൂരപ്പ. ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. അതിനിടെ മന്ത്രി പദവി മോഹിച്ച ഒട്ടനവധി ബി.ജെ.പി എം.എല്‍.എമാര്‍ ഇപ്പോഴും കാത്തിരിപ്പാണ്. ഇതിനു പുറമെ ഓപ്പറേഷന്‍ താമരക്കു അവസരം ഒരുക്കി കൊടുത്ത കോണ്‍ഗ്രസ്, ജെ,ഡി.എസ് എം.എല്‍.എമാരുടെ അയോഗ്യത സുപ്രീം കോടതി ഇല്ലാതാക്കിയാല്‍ അവര്‍ക്കു കൂടി അവസരം നല്‍കാനുള്ള തന്ത്രം കൂടി യെദ്യൂരപ്പ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. എം.എല്‍.എമാര്‍ക്ക് മുന്‍ സ്പീക്കര്‍ ഏര്‍പ്പെടുത്തിയ അയോഗ്യത സുപ്രീം കോടതി നീക്കിയാല്‍ കര്‍ണാടകയില്‍ വീണ്ടും മന്ത്രിസഭാ വികസനം നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  16 days ago
No Image

ആസ്ത്മ രോ​ഗികൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

Health
  •  16 days ago