ശബരിമല: സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല ചെന്നിത്തല ഇന്ന് രാഹുലിനെ കാണും
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം സമാധാനപരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചില്ല. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പരാജയമാണ്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ആര്‍.എസ്.എസും നടത്തുന്നത്. ഇത് അനുവദിക്കാനാവില്ല. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമെന്നും രമേശ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ അക്രമാസക്ത പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കെ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നിലയ്ക്കലില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഏത് തരത്തിലാകണമെന്നതാകും പ്രധാന ചര്‍ച്ച.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയകുഴപ്പം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രിംകോടതിയുടെ ചരിത്രവിധി വന്നതിനുശേഷം എതിര്‍പ്പുമായി ആദ്യം രംഗത്ത്‌വന്നത് കോണ്‍ഗ്രസായിരുന്നെങ്കിലും പിന്നീട് വിഷയം ബി.ജെ.പി ഹൈജാക്ക് ചെയ്തുവെന്ന പരാതി കോണ്‍ഗ്രസിലുണ്ട്. വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തിറങ്ങുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതൃത്വം രണ്ട് തട്ടിലുമായി. ബി.ജെ.പി കേന്ദ്ര നേതൃത്വം ശബരിമല വിഷയത്തില്‍ സംസ്ഥാനഘടകത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."