സര്‍ക്കാര്‍ നടപടി കേരള സമൂഹത്തോടുള്ള വെല്ലുവിളി: മദ്യവിരുദ്ധസമിതി
കല്‍പ്പറ്റ: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടി കുടുംബസമാധാനം ആഗ്രഹിക്കുന്ന കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത നേതൃയോഗം. കേരളത്തില്‍ ബിവറേജ് ഔട്ട്‌ലറ്റ് തുറക്കാനും മാറ്റി സ്ഥാപിക്കാനും ശ്രമിച്ച സ്ഥലങ്ങളിലെല്ലാം പ്രാദേശികമായ എതിര്‍പ്പ് ഉയരുകയും ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കാതിരിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തിട്ടും ജനാഭിപ്രായമെന്തെന്ന് മനസിലാക്കാന്‍ ഭരണ വര്‍ഗത്തിന് സാധിക്കാതെ വരുന്നത് അബ്കാരികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. മദ്യം കിട്ടാത്തതുകൊണ്ട് ടൂറിസ്റ്റുകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍ ടൂറിസ്റ്റുകളെ മദ്യപാനികളായി ചിത്രീകരിച്ച് അപമാനിക്കുകയാണ്.
മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും ഉപയോഗം വര്‍ധിക്കുന്നുണ്ടെങ്കില്‍ അത് വ്യക്തമാക്കുന്നത് ഭരണാധിപന്‍മാരുടെ ബലഹീനതയാണെന്നും രൂപത നേതൃത്വം വ്യക്തമാക്കി. രൂപത ഡയറക്ടര്‍ ഫാ. സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷനായി. എന്‍.യു. ടോമി, വി.ഡി. രാജു, ജോയി പരിയാരത്ത്, പി.ഐ. ജെയിംസ്, സിസ്റ്റര്‍ ജോവിറ്റ, സിസ്റ്റര്‍ മരീന, സിസ്റ്റര്‍ മരിയ, ബേബി പേടപ്പാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."