സുപ്രഭാതം വരിക്കാരെ ചേര്‍ക്കല്‍ കാംപയിന്‍ തുവ്വക്കുന്ന് റെയ്ഞ്ചിന് ഒന്നാംസ്ഥാനം
കോഴിക്കോട്: സുപ്രഭാതം അഞ്ചാം വാര്‍ഷിക വരിക്കാരെ ചേര്‍ക്കല്‍ കാംപയിനില്‍ ആര്‍.വി അബൂബക്കര്‍ യമാനി പ്രസിഡന്റും കെ.ടി മുഹമ്മദ് ഫൈസി ജന. സെക്രട്ടറിയുമായ തുവ്വക്കുന്ന് റെയ്ഞ്ചിന് ഒന്നാം സ്ഥാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത മദ്‌റസക്കുള്ള സമ്മാനത്തിന് ഹിദായത്തു സിബിയാന്‍ തുവ്വക്കുന്ന് അര്‍ഹമായി. അബ്ദുല്‍അസീസ് യമാനിയാണ് സദര്‍ മുഅല്ലിം.
2018 ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍30 വരെ നീണ്ടു നിന്ന ഒന്നരമാസക്കാലമായിരുന്നു കാംപയിന്‍. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 450 റെയ്ഞ്ചുകളിലായി പതിനായിരത്തോളം മദ്‌റസകള്‍ കേന്ദ്രീകരിച്ചായിരുന്നു വരിക്കാരെ ചേര്‍ക്കല്‍.
ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റിക്കുള്ള സമ്മാനം കോഴിക്കോട് ഗാമ ഹോളിഡേയ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഉംറ യാത്രയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത മദ്‌റസക്ക് 15,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് സമ്മാനം.
ജില്ലാ തലങ്ങളില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത റെയ്ഞ്ചുകള്‍: കാസര്‍കോട് തൃക്കരിപ്പൂര്‍ റെയ്ഞ്ച്, കണ്ണൂര്‍: തുവ്വക്കുന്ന് റെയ്ഞ്ച്, കോഴിക്കോട്: മുക്കം റെയ്ഞ്ച്, മലപ്പുറം: ചേലേമ്പ്ര റെയ്ഞ്ച്.
ജില്ലാ പരിധിയില്‍ നിന്ന് കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ത്ത മദ്‌സകള്‍: കാസര്‍കോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, ചന്തേര. കണ്ണൂര്‍: ഹിദായത്തു സ്വിബിയാന്‍ മദ്‌റസ, തുവ്വക്കുന്ന്. രണ്ടാംസ്ഥാനം: ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ, തെണ്ടപ്പറമ്പ്. കോഴിക്കോട്: നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ,തിരുവള്ളൂര്‍. രണ്ടാം സ്ഥാനം: മിഫ്താഹുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസ, കടമേരി. മലപ്പുറം വെസ്റ്റ്: ഒന്നാം സ്ഥാനം നൂറുല്‍ ഇസ്‌ലാം മദ്‌റസ, പാലക്കല്‍. രണ്ടാം സ്ഥാനം: ദാറുല്‍ഹികം മദ്‌റസ മേമാട്ടുപാറ. മലപ്പുറം ഈസ്റ്റ്: ശംസുല്‍ ഹിദായ മദ്‌റസ, കരിപ്പൂര്‍.
ജില്ലാ പരിധിയില്‍ നിന്നും ഒന്നാം സമ്മാനാര്‍ഹമായ റെയ്ഞ്ചിലെ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത മദ്‌റസ: കാസര്‍കോട് ഹയാത്തുല്‍ ഇസ്‌ലാം ചന്തേര. കണ്ണൂര്‍: ഹിദായത്തു സിബിയാന്‍ മദ്‌റസ, തുവ്വക്കുന്ന്. കോഴിക്കോട്: റശീദുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസ, കുമാരനല്ലൂര്‍.
മലപ്പുറം: ഒന്നാം സ്ഥാനം തഅലീമുല്‍ ഉലൂം മദ്‌റസ, പുല്ലിപ്പറമ്പ്.രണ്ടാം സ്ഥാനം:ഹിദായത്തുല്‍ മുഅ്മിനീന്‍ മദ്‌റസ, ചേലൂപ്പാടം.
വിജയികള്‍ക്ക് ഒക്ടോ. 20 ന് പാലക്കാട്ട് നടക്കുന്ന സുപ്രഭാതം പാലക്കാട് എഡിഷന്‍ ഉദ്ഘാടന വേദിയില്‍ വച്ച് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."