കന്നുകാലി വില്പന നിയന്ത്രണം ചെറുകിട വ്യവസായത്തെ തകര്‍ക്കും: ചെറുകിട വ്യവസായ അസോസിയേഷന്
സുല്‍ത്താന്‍ ബത്തേരി: കന്നുകാലി കശാപ്പ് നിയന്ത്രണം ചെറുകിട വ്യവസായത്തെ തകര്‍ക്കുമെന്ന് കേരള ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ കമ്മിറ്റി. തുകല്‍ ഉത്പന്നങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, എല്ലുപൊടി എന്നിവ നിര്‍മിക്കുന്ന വ്യവസായങ്ങളെ നിയന്ത്രണം ബാധിക്കും.
ബാഗ്, ചെരുപ്പ്, ബെല്‍റ്റ്, പേഴ്സ്, സോപ്പ്, മൃഗ കൊഴുപ്പ് ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍, പോത്തിന് ദ്രാവകം, ബട്ടന്‍സ്, ചീപ്പ്, കളിക്കോപ്പുകള്‍, കൊമ്പുകൊണ്ടുള്ള അലങ്കാര വസ്തുക്കള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന യൂനിറ്റുകള്‍ നിരോധനത്തിലൂടെ അടച്ചുപൂട്ടേണ്ടി വരും. നൂറുകണക്കിന് ആളുകള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയുണ്ടാകും.
അതിനാല്‍ അടിയന്തരമായി ഉത്തരവ് പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോര്‍ജ് മുണ്ടക്കല്‍ അധ്യക്ഷനായി. എ ഭാസ്കരന്, ഡോ. വി സത്യാന്ദന്‍ നായര്‍, തോമസ് വര്‍ഗീസ്, വിജയന് തകുടിലില്, ഉണ്ണി പരവന്‍, ടി.ഡി ജിനന്, കെ രാജന്, മാത്യു തോമസ്, കെ.ജി തങ്കപ്പന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."