ആലപ്പുഴയിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തിയവരെ എസ.്‌ഐ മര്‍ദിച്ചു
ചേര്‍ത്തല ആലപ്പുഴ ജില്ലയിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കണ്ണൂര്‍ സ്വദേശികളെ ചേര്‍ത്തല എസ്.ഐ മര്‍ദിച്ചു. കണ്ണൂര്‍ മൊകേരി സ്വദേശികളായ ഷിജോരാജ്(27), ജിതിന്‍(24) എന്നിവരാണ് മര്‍ദനമേറ്റ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്.
ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല സ്‌റ്റേഷനില്‍ വച്ചാണ് എസ്.ഐ സി.സി പ്രതാപചന്ദ്രന്‍ ഇവരെ ക്രൂരമായി മര്‍ദിച്ചത്. പുന്നപ്ര രക്തസാക്ഷി മണ്ഡപം, കണ്ണര്‍കാട് കൃഷ്ണപിള്ള സ്മാരകം, വയലാര്‍ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഡി.വൈ.എഫ.്‌ഐ മേഖല, യൂനിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം ദേശീയപാതയില്‍ മറ്റൊരു വാഹനവുമായി ഇടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സ്‌റ്റേഷനില്‍ എത്തിയത്.
വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌നം രമ്യമായി പരിഹരിച്ചാണ് സ്‌റ്റേഷനില്‍ ചെന്നത്. ഇതില്‍ പ്രകോപിതനായ എസ്.ഐ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. വയലാറില്‍ പോകാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ നിന്റെ ആരെ കാണാനെന്ന് ചോദിച്ചായിരുന്നു അസഭ്യം പറച്ചിലെന്ന് മര്‍ദനമേറ്റവര്‍ പറഞ്ഞു. യുവാക്കള്‍ കണ്ണൂരില്‍ സി.പി.എം നേതാക്കളെ സംഭവം അറിയിക്കുകയും അവിടെനിന്ന് ചേര്‍ത്തലയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. ചേര്‍ത്തലയിലെ നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയശേഷമാണ് യുവാക്കളെ വിട്ടയച്ചത്. സംഭവം സംബന്ധിച്ച് ഇവര്‍ മുഖ്യമന്ത്രിക്കും പൊലിസ് അധികാരികള്‍ക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."