വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; ടി-20ഉം ഏകദിന പരമ്പരയും തൂത്തുവാരിയ ഇന്ത്യ ഒരു പടി മുന്‍പില്‍
അന്റിഗ്വാ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. അന്റിഗ്വായിലെ നോര്‍ത്ത് സൗണ്ടിലാണ് മത്സരം. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കും വിന്‍ഡീസ് പര്യടനത്തോടെയാണ് തുടക്കം കുറിക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന- ട്വന്റി പരമ്പരകളില്‍ ആധികാരിക ജയം നേടിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. ടെസ്റ്റ് പരമ്പരയും തൂത്തുവാരമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
മായങ്ക് അഗര്‍വാളും കെ.എല്‍ രാഹുലുമാവും ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നും നാലും നമ്പറുകളില്‍ ചേതേശ്വര്‍ പൂജാരക്കും വിരാട് കോഹ്‌ലിക്കും ഇളക്കമുണ്ടാകില്ലെന്ന് ഉറപ്പാണ്. അഞ്ചാം നമ്പരില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്. അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ നായകന്‍ വിരാട് കോഹ്‌ലി തീരുമാനിച്ചാല്‍ രോഹിത് ശര്‍മ്മയോ അജിങ്ക്യ രഹാനെയോ പുറത്തിരിക്കേണ്ടി വരും. സന്നാഹ മത്സരത്തില്‍ ഒരോ അര്‍ധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ താരങ്ങളില്‍ രഹാനയ്ക്ക് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്. ടീമിന്റെ ഉപനായകന്‍ കൂടിയാണ് രഹാനെ. പേസിന് അനുകൂലമായ പിച്ചില്‍ ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി ത്രയം ഇന്ത്യയുടെ കുന്തമുനയാകും.
ഏകദിന- ട്വന്റി പരമ്പരകള്‍ അടിയറവ് വച്ചതിന്റെ ക്ഷീണത്തിലാണ് വിന്‍ഡീസ് ടീം. ഷായ് ഹോപ്പ്, ജോണ്‍ ക്യാമ്പ്‌ബെല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍ എന്നീ യുവതാരങ്ങളാണ് ആതിഥേയ ടീമിന്റെ കരുത്ത്. ഒപ്പം നായകന്‍ ജേസണ്‍ ഹാള്‍ഡര്‍, സീനിയര്‍ താരങ്ങളായ കീമോ പോള്‍, കേമര്‍ റോച്ച് എന്നിവരും ചേരുന്നതോടെ വിന്‍ഡീസിന്റെയും ജയപ്രതീക്ഷകള്‍ സജീവമാകുന്നത്.
മല്‍സരം Sony Ten 1 & Sony Ten 1 HD (ഇംഗ്ലീഷ്), Sony Ten 3 & Sony Ten 3 HD (ഹിന്ദി) എന്നിവയില്‍ തല്‍സമയം കാണാം.
ടീം ഇവരാണ്:
ഇന്ത്യ: വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസപ്രീത് ബുംറ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, വൃദ്ധിമാന്‍ സാഹ.
വെസ്റ്റ് ഇന്‍ഡീസ്: ജേസണ്‍ ഹോള്‍ഡര്‍, ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റ്, ഡാരണ്‍ ബ്രാവോ, ഷമര്‍ ബ്രൂക്‌സ്, ജോണ്‍ ക്യാമ്പ്‌ബെല്‍, റോസ്റ്റണ്‍ ചേസ്, റാഖീം കോണ്‍വാള്‍, ഷെയ്ന്‍ ഡൗറിച്ച്, ഷന്നോണ്‍ ഗബ്രിയേല്‍, ഷിമ്രേന്‍ ഹെറ്റ്മയര്‍, ഷായ് ഹോപ്പ്, കീമോ പോള്‍, കെമര്‍ റോച്ച്.
India vs West Indies, 1st Test Live Streaming
Getting Test match ready ??. Prep done & let the games begin ??#TeamIndia #WIvIND pic.twitter.com/2Pyno2f0vu
— BCCI (@BCCI) August 21, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."