പ്രമുഖ കമ്പനികളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ചതിക്കുഴിയില്‍പെട്ട് മലയാളികള്‍
എടക്കര:ഓഫറുകള്‍ കണ്ടാല്‍ മനം നിറയുന്ന മലയാളികളെ കുരുക്കാന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ വ്യാപകം. സംസ്ഥാനത്തെ ഒരു പ്രമുഖ ഇ കൊമേഴ്‌സ് വെബ് സൈറ്റിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നല്‍കുന്ന ഓഫറുകള്‍ എന്ന പേരിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പു വ്യാപകമായിരിക്കുന്നത്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, മറ്റു നവമാധ്യമങ്ങള്‍ എന്നിവയിലൂടെയാണ് ദിവസങ്ങളായി വ്യാജ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രമുഖ കമ്പനികളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള 15,000 രൂപക്കു മുകളില്‍ വിലവരുന്ന സാധനങ്ങള്‍ ആയിരം രൂപയില്‍ താഴെ നിരക്കില്‍ കിട്ടുമെന്നതാണ് പരസ്യവാചകം. എന്നാല്‍ ഇതു വിശ്വസിച്ചു വെബ്‌സൈറ്റ് തുറക്കുന്നവരെയാണു കെണിയില്‍ പെടുത്തുന്നത്. തുടര്‍ന്നു വാങ്ങാനുദ്ദേശിക്കുന്ന വസ്തു വളരേ കുറവാണെന്നും, കുറഞ്ഞ നിരക്കായതിനാല്‍ എത്രയും വേഗത്തില്‍ സാധനം വിറ്റഴിയും എന്നും കാഷ് ഓണ്‍ ഡെലിവറി എന്നും ഇരുപത്തിനാല് മണിക്കൂറിനകം സാധനം നിങ്ങളുടെ കൈകളില്‍ എത്തുമെന്നും ഇവര്‍ തെറ്റിദ്ധരിപ്പിക്കും.
എന്നാല്‍ ഇത്തരത്തില്‍ ഒരു ലിങ്കോ, ഇത്തരം വില്പന പദ്ധതിയോ ഇല്ലെന്ന് പ്രമുഖ കമ്പനികളുടെ അംഗീകൃത വ്യാപാരികള്‍ സാക്ഷ്യപ്പെടത്തുന്നു. ഇത്തരം സന്ദേശങ്ങളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, വ്യക്തി വിവരങ്ങള്‍ എന്നിവ കൈക്കലാക്കുകയാണു തട്ടിപ്പു സംഘങ്ങളുടെ രീതി. ഇതുവഴി ചതിയിലൂടെ പണം തട്ടുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ ലക്ഷ്യം. ഇത്തരത്തില്‍ നിരവധി പേരാണ് ചതിയില്‍ പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."