HOME
DETAILS

പ്രാദേശികതല അവലോകന സമിതികളുടെ അനുമതി: കെ.എല്‍.യു നിയമത്തെ തുരങ്കംവയ്ക്കുന്നു

  
backup
August 22 2019 | 17:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95%e0%b4%a4%e0%b4%b2-%e0%b4%85%e0%b4%b5%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf

പാലക്കാട്: സംസ്ഥാനത്ത് കെട്ടിട നിയമവും റവന്യൂ ചട്ടങ്ങളും കേരള ലാന്‍ഡ് യൂസേജ് (കെ.എല്‍.യു) നിയമവും തണ്ണീര്‍ത്തട, നീര്‍ത്തട സംരക്ഷണ നിയമങ്ങളും നോക്കുകുത്തിയാക്കി പ്രാദേശിക നിരീക്ഷകസമിതികളുടെ അനുമതിയോടെ കെ.എല്‍.യുനിയമത്തെ തുരങ്കംവയ്ക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവരുള്‍പ്പെട്ട പ്രാദേശിക നിരീക്ഷണസമിതി പ്രാഥമികാന്വേഷണം നടത്തി നല്‍കുന്ന പഞ്ചായത്ത് അനുമതിയാണ് കെ.എല്‍.യു നിയമത്തിന് 'പാര'യാവുന്നത്.


ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയതിനോടനുബന്ധിച്ച് 1960കളിലാണ് കേരളത്തില്‍ കൃഷിയോഗ്യമായ നെല്‍പ്പാടങ്ങളെക്കുറിച്ച് കൃത്യമായ കണക്ക് ആദ്യമായി ലഭ്യമാകുന്നത്. ഈ സമയം ഏകദേശം ഏഴരലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 1970 കളില്‍ ഇത് എട്ടരലക്ഷത്തിനു മുകളിലേക്കുയര്‍ന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പടിപടിയായുള്ള ഇറക്കമാണ് നെല്‍പ്പാടങ്ങളുടെ കണക്കില്‍ ഉണ്ടായിരിക്കുന്നത്. 2011-12 വഷര്‍ഷമായപ്പോഴേക്കും നെല്‍വയലുകള്‍ രണ്ടുലക്ഷം ഹെക്ടറായി കുറഞ്ഞിരുന്നു. ഇതിന് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്. ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ആരംഭിക്കുകയും റബര്‍ കൃഷി വ്യാപകമാവുകയും ചെയ്തതാണ് കാരണങ്ങളില്‍ പ്രധാനം.

ഭൂമി ഒരു സാമ്പത്തിക വ്യവഹാര വസ്തു എന്ന നിലയിലേക്ക് മാറി. ഇതോടൊപ്പം സമൂഹിക മാറ്റങ്ങള്‍ കൂടി ചേര്‍ന്നതോടെ നെല്‍പ്പാടങ്ങള്‍ നികത്തി ആള്‍ താമസമില്ലാത്തവീടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി.
2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വന്ന ശേഷവും നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ കുറവുണ്ടായെന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 വര്‍ഷത്തില്‍ സംസ്ഥാനത്ത് അവശേഷിച്ച ഒന്നേമുക്കാല്‍ ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ് ഇപ്പോള്‍ അനധികൃതമായി പരിവര്‍ത്തനം ചെയ്യുന്നത്. നിയമങ്ങളോ ആവശ്യമായ രേഖകളോ സ്വീകരിക്കാതെയാണ് പഞ്ചായത്തുകള്‍ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതെന്ന് പഞ്ചായത്ത് വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ നികത്തപ്പെട്ട കൃഷിഭൂമി പഞ്ചായത്തിലല്ലെങ്കില്‍ ഭൂമിയുടെ സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ 10 ശതമാനമോ മുനിസിപ്പാലിറ്റിയിലോ കോര്‍പ്പറേഷനിലോ ആണെങ്കില്‍ 20 ശതമാനമോ അടച്ച് അനുമതിനേടാം. കെ.എല്‍.യു പോലുള്ള നിയമപ്രകാരം റവന്യൂ വകുപ്പില്‍ കേസുള്ളതും മറ്റുമായ ഭൂമിയില്‍ പണിത കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുതല നിരീക്ഷണ സമിതി അംഗീകാരം നല്‍കുന്നതോടെ കേസ് ഇല്ലാതാകുന്നുണ്ട്. അപേക്ഷകന് സ്വന്തമായി മറ്റ് താമസസൗകര്യമില്ലെന്ന് പൂര്‍ണമായി ഉറപ്പുവരുത്തേണ്ട ബാധ്യത ഈ സമിതിക്കുണ്ട്. പാളിച്ചകളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സമിതിയുടെ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
സംസ്ഥാനത്ത് സംഘടിപ്പിച്ച തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിട നിര്‍മാണ അദാലത്തുകളില്‍ പാടങ്ങള്‍ നികത്തി കെട്ടിടം നിര്‍മിച്ചതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് കൂടുതലും തീര്‍പ്പാക്കിയത്. കേരളത്തിന്റെ നട്ടെല്ലാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും.

ജലലഭ്യത ഉറപ്പാക്കുന്നതു മുതല്‍ ജലശുദ്ധീകരണവും ജൈവവൈവിധ്യ സംരക്ഷണവും വരെ ഇവ നിര്‍വഹിക്കുന്നുണ്ട്. ഇതെല്ലാം അട്ടിമറിച്ചാണ് നെല്‍വയലുകള്‍ നികത്താനുള്ള പഞ്ചായത്തുകളിലെ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ശ്രമങ്ങള്‍ തുടരുന്നത്. പഞ്ചായത്തുതല എല്‍.എല്‍.എംസികള്‍ നല്‍കുന്ന ഗാര്‍ഹിക വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള കൃഷികഭൂമിയുടെ പരിവര്‍ത്തന അനുമതികള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷയുടെ സ്വയംപര്യാപ്തത എന്ന സ്വപ്നം ഒരിക്കലും സാധ്യമാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago