കനത്ത മഴ: അതിവേഗ ടാല്‍ഗോ ട്രെയിന്‍ മുംബൈയിലെത്താന്‍ വൈകി
മുംബൈ: കനത്ത മഴ മൂലം അതിവേഗ ടാല്‍ഗോ ട്രെയിന്‍ പരീക്ഷണ ഓട്ടം വൈകി. ഒരു മണിക്കൂറോളം വൈകിയാണ് സ്പാനിഷ് നിര്‍മിത ടാല്‍ഗോ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തിയത്. കനത്ത മഴയും ട്രാക്കുകളില്‍ വെള്ളം കയറിയതുമാണ് ട്രെയിന്‍ വേഗത കുറക്കാന്‍ കാരണമായത്.
ട്രെയിനിന്റെ ആദ്യ ഘട്ട പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയുണ്ടായിരുന്നു. ഗുജറാത്തിലെത്തിയപ്പോഴാണ് കനത്ത മഴയെതുടര്‍ന്ന് ട്രെയിനിന് വേഗത കുറക്കേണ്ടി വന്നത്. ഭാരം കുറഞ്ഞ 9 കോച്ചുകളുമായി തിങ്കളാഴ്ച്ച രാത്രി 7.55 നാണ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. നിലവില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്താന്‍ 16 മണിക്കൂറാണ് വേണ്ടത്. അത് 12 മണിക്കൂറായി ചുരുക്കുക എന്നതാണ് അതിവേഗ ടാല്‍ഗോ ട്രെയിനുകളുടെ ലക്ഷ്യം.
അടുത്ത പരീക്ഷണ ഓട്ടം വെള്ളിയാഴ്ച്ചയാണ്. മൂന്നാം ഘട്ടം ഓഗസ്റ്റ് 9 നും അവസാന ഘട്ടം ഓഗസ്റ്റ് 14 നും നടത്തും. 130 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്റര്‍ വേഗതയിലെത്തിക്കാനും ശ്രമം നടത്തും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത കൈവരിച്ചാല്‍ പതിനൊന്നര മണിക്കൂറു കൊണ്ട് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലെത്തുമെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."