HOME
DETAILS

ഇറാഖിലെ ഇറാന്‍ ആയുധകേന്ദ്രത്തില്‍ ബോംബിട്ടത് ഇസ്‌റാഈലെന്ന് യു.എസ്

  
backup
August 23 2019 | 18:08 PM

iraq545455451

ന്യൂയോര്‍ക്ക്: കഴിഞ്ഞമാസം ഇറാഖിലെ ഇറാന്റെ ആയുധകേന്ദ്രത്തില്‍ ബോംബിട്ടത് ഇസ്‌റാഈലെന്ന് യു.എസ്. ഇറാഖിലെ സൈനികകേന്ദ്രങ്ങളിലും ഇറാന്റെ പിന്തുണയുള്ള അര്‍ധസൈനികരുടെ ആയുധഡിപ്പോകളിലും ഈയിടെ നടന്ന വ്യോമാക്രമണത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടിരുന്നു.
ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ യു.എസ് വെളിപ്പെടുത്തല്‍ നെതന്യാഹുവിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇസ്‌റാഈലി ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഏതാനും ദിവസം മുമ്പ് ഇറാഖിലെ ശീഈ സൈനികസംഘ തലവന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഇറാഖിലെ ശീഈ സൈനികകേന്ദ്രങ്ങള്‍ക്കു നേരെ മൂന്ന് വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു. ജൂലൈയില്‍ നടന്ന വ്യോമാക്രമണത്തില്‍ രണ്ട് ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 1981ല്‍ സദ്ദാം ഹുസൈന്റെ ആണവനിലയത്തെ ഇസ്‌റാഈലി യുദ്ധവിമാനങ്ങള്‍ ബോംബിട്ട് നശിപ്പിച്ച ശേഷം ആദ്യമായാണ് ഇത്തരമൊരു ആക്രമണം.
അതേസമയം സിറിയ, ലബ്‌നാന്‍, യമന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ സൈനിക കേന്ദ്രങ്ങളുണ്ടാക്കാനാണ് ഇറാന്റെ ശ്രമമെന്നും ഇറാന് ഒരിടത്തും ഇസ്‌റാഈലിനെ ആക്രമിക്കാനുതകുന്ന കേന്ദ്രമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു റഷ്യന്‍ ടി.വിയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇറാഖിലും സിറിയയിലും ഇറാനെതിരേ ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് യു.എസിന്റെയും റഷ്യയുടെയും അനുമതിയുണ്ടെന്ന് കഴിഞ്ഞദിവസം ഇസ്‌റാഈല്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago