സി.പി.എമ്മിന്റെ നിലപാടുകള്‍ ബി.ജെ.പിക്ക് സഹായകരം: മുസ്‌ലിം ലീഗ്
കയ്പമംഗലം: സി.പി.എമ്മിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ ഇടപെടലുകള്‍ വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിക്ക് ഏറെ സഹായകരമായിത്തീരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അഭിപ്രായപ്പെട്ടു.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജനയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്‌ലീഗ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര സിറാജ് നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേയുള്ള യുവജന ശക്തിയുടെ ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റ യാത്രയായിരിക്കും യുവജന യാത്രയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എം സൈഫുദ്ദീന്‍ അധ്യക്ഷനായി.
മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ ഹംസ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ സക്കരിയ, പി.എ അബ്ദുല്‍ ജലീല്‍, സമീര്‍ പുറക്കുളം, പി.എ സലീം ചാമക്കാല, പി.കെ മുഹമ്മദാലി ഹാജി, പി.എം അബ്ദുല്‍ അസീസ്, പി.എ നഈം, നൗഫല്‍ ചാമക്കാല, അല്‍താഫ് ചാമക്കാല, പി.എ സാജുദ്ദീന്‍, മന്‍സൂര്‍ സിറാജ് നഗര്‍, ടി.കെ സലീം, പി.യു അനസ്, ബഷീര്‍ ചാമക്കാല സംസാരിച്ചു. പദയാത്രക്ക് ചിറക്കല്‍ പള്ളി ജങ്ഷന്‍, അലുവത്തെരുവ് സെന്റര്‍, മുരുകന്‍ സെന്റര്‍, ചെന്ത്രാപ്പിന്നി സെന്റര്‍, ചാമക്കാല നാലും കൂടിയ സെന്റര്‍ എന്നീ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ചാമക്കാല നാലും കൂടിയ സെന്ററില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി ചാമക്കാല മൂന്നും കൂടിയ സെന്ററില്‍ ജാഥ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."