വാക്ക് പാലിക്കാത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക: കോണ്‍ഗ്രസ്
വാടാനപ്പള്ളി: പത്താംകല്ല് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, വാക്ക് പാലിക്കാത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തളിക്കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പത്താംകല്ല് സെന്ററില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ മുഹമ്മദ് ഹാഷിം അധ്യക്ഷനായി. മൂന്നു വര്‍ഷമായി തകര്‍ന്നുകിടക്കുന്ന പത്താംകല്ല് ബീച്ച് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടു രണ്ടു വര്‍ഷം പിന്നിട്ടിട്ടും ബ്ലോക്ക് പഞ്ചായത്തും കരാറുകാരനും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് റോഡ് സഞ്ചാരയോഗ്യമാക്കത്തിന്റെ പിന്നിലെന്നു വ്യക്തമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ബി.ഡി.ഒക്കും കത്ത് നല്‍കുകയും പിന്നീട് തളിക്കുളത്തെ യു.ഡി.എഫ് പഞ്ചായത്തംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചതിന്റെ ഫലമായി 2018 മെയ് മാസം 31ന് മുന്‍പായി റോഡ് റീടാര്‍ ചെയ്യാമെന്ന് രേഖാമൂലം എഴുതി നല്‍കുകയും സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധപൊതുയോഗം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനക്കെതിരേയും കരാറുകാരന്റെ നിസംഗതക്കെതിരേയും നിയമനടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വഴി തടയുന്ന തരത്തിലേക്കുള്ള സമരപരിപാടികളുമായി യൂത്ത് കോണ്‍ഗ്രസും മുന്നോട്ട് വരുമെന്നും പി.ഐ ഷൗക്കത്തലി പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ഡി.സി.സി അംഗം സി.എം നൗഷാദ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പി.എം അമീറുദ്ധീന്‍ ഷാ, എ.എം മെഹബൂബ്, പി.എസ് സുല്‍ഫീക്കര്‍, ട്രഷറര്‍ ഹിറോഷ് ത്രിവേണി, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി ഷൈന്‍, പഞ്ചായത്തംഗം എ.ടി നേ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അജന്ത ശിവരാമന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സനോജ് ചെമ്പനാടന്‍, പി.എസ് ഷഹീന്‍ഷാ, സിന്ധു പ്രകാശന്‍, പി.എ ഷെരീഫ്, ധനേഷ് പുളിയംതിരുത്ത്, റിയാസ് പള്ളിക്കുന്ന്, ബാസിത്ത്, കോണ്‍ഗ്രസ് നേതാക്കളായ കാസിം പോട്ടോപറമ്പില്‍, പി.എം മൂസ, സി.എസ് പങ്കജാക്ഷന്‍, എ.എ യൂസഫ്, രമേഷ് അയിനിക്കാട്ട്, കെ.എല്‍ ജോണ്‍സണ്‍, എ.പി ബിനോയ്, പി.എ സനീര്‍, കെ.ആര്‍ രതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."