HOME
DETAILS
MAL
തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡംഗം
backup
October 20 2018 | 05:10 AM
നിലയ്ക്കല്‍: യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ്. ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ യുവതികള്‍ ഇന്നും സന്നിധാനത്തേക്ക് എത്തുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ ഇന്നും തുടരും. നിരോധനാജ്ഞ 22 വരെ തുടരാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കര്‍ശനമായ വാഹനപരിശോധനയും പോലീസ് നടത്തുന്നുണ്ട്. 12 യുവതികള്‍ ഇന്ന് ക്ഷേത്രസന്ദര്ശനത്തിനെത്തുമെന്നതില് കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."