കെ.എം ബഷീറിന്റെ മരണം: ശ്രീരാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടുവെന്ന് മന്ത്രി മണി: ആരാണെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെതിരേ മന്ത്രി എം.എം മണി രംഗത്ത്. ശ്രീരാമിനെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടുവെന്നും അതാരാണെന്ന് മന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഒരു ചാനലിനോടാണ് മന്ത്രി മണി പ്രതികരിച്ചത്. ശ്രീരാമിനു പിന്നില്‍ ഉന്നതര്‍ അണിനിരന്നു. സ്വകാര്യ ആശുപത്രിയിലേക്ക് പോയത് കേസ് അട്ടിമറിക്കാനാണ്. അദ്ദേഹത്തിന് നിയമമറിയാം. എങ്ങനെ കേസ് അട്ടിമറിക്കണമെന്നുമറിയാം. ഒരു ഡോക്ടര്‍ കൂടിയായതിനാല്‍ എന്തു ചെയ്യണമെന്നുമറിയാവുന്നതുകൊണ്ടുതന്നെയാണ് സ്വകാര്യ ആശുപത്രിയിലേക്കു പോയത്. മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ആ ഉന്നതന്‍ ആരാണെന്ന് മന്ത്രി മണി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അതേ സമയം മന്ത്രി മണിയുടെ വെളിപ്പെടുത്തലില്‍ അത്ഭുതമൊന്നുമില്ലെന്നും ഇതുവരെ പറഞ്ഞതെല്ലാം സത്യമാണെന്നതിലേക്കുതന്നെയാണ് മന്ത്രിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും സിറാജ് തിരുവനന്തപുരം യൂനിറ്റ് മാനേജര്‍ കെ.എ സൈഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. മന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ പരിമിതിയുണ്ടാകും. ആ ഉന്നതര്‍ ആരാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവികുളത്ത് ശ്രീരാം വെങ്കിട്ടരാമന്‍ സബ് കലക്ടറായിരിക്കേ മൂന്നാര്‍ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്ന് എം.എല്‍.എ ആയിരുന്ന എം.എം മണിയും ശ്രീരാം വെങ്കിട്ടരാമനും ഇടഞ്ഞിരുന്നു. എന്നാല്‍ പോലും നിലവിലെ മന്ത്രിസഭയിലെ ഒരംഗമെന്ന നിലയില്‍ മന്ത്രി മണിയുടെ വാക്കുകളെ ഗൗരവത്തോടെതന്നെയാണ് ഏവരും കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."