3000 ജന്‍ ഔഷധി സ്റ്റോറുകള്‍ കൂടി
ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ജന്‍ ഔഷധി യോജനയ്ക്കു കീഴില്‍ പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാന്‍ 2017 മാര്‍ച്ചിനകം 3000 ജന്‍ ഔഷധി സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് കേന്ദ്ര രാസ - വളം വകുപ്പ് സഹമന്ത്രി മന്‍സുഖ് എല്‍. മാണ്ഡവ്യ ലോക്‌സഭയില്‍ അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് ജന്‍ ഔഷധി സ്റ്റോറുകള്‍ തുറക്കുന്നതിന് ഒറ്റത്തവണ സഹായമായി രണ്ടര ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ മരുന്നുകളും നല്‍കും. 20 ശതമാനമാണ് ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്ന മാര്‍ജിന്‍.
സര്‍ക്കാര്‍ ആശുപത്രി പരിസരത്തിനു പുറത്ത് ആരംഭിക്കുന്ന ജന്‍ ഔഷധി സ്റ്റോറിന് 20 ശതമാനം മാര്‍ജിനു പുറമേ പ്രതിമാസ വില്‍പനയുടെ 15 ശതമാനം ഇന്‍സെന്റീവായും(പരമാവധി പ്രതിമാസം 10,000 രൂപ) ലഭിക്കും.
സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വ്യക്തിഗത സംരംഭകര്‍, ഫാര്‍മസിസ്റ്റുമാര്‍, ഡോക്ടര്‍മാര്‍, രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍മാര്‍, എന്‍.ജി.ഒകള്‍, ട്രസ്റ്റുകള്‍, സാമൂഹിക, ചാരിറ്റി സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ബി.ഫാം ഡിഗ്രിയോ ഡി.ഫാം ഡിപ്ലോമയോ ഉള്ള സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങാന്‍ യോഗ്യരാണ്.
അപേക്ഷകര്‍ക്ക് സ്വന്തമായോ വാടകയ്‌ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി സ്ഥലമുണ്ടായിരിക്കണം. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ tthp:janaushadhi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."