ലീഗിന് വഴിയൊരുക്കി പാഞ്ഞാളില്‍ ജോണി മണിച്ചിറ രാജിവെച്ചു
ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലെ പാഞ്ഞാള്‍ പഞ്ചായത്തില്‍ ഭരണമാറ്റം. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗിന് വഴിയൊരുക്കി നിലവിലെ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് പ്രതിനിധിയുമായ ജോണി മണിച്ചിറ രാജി വെച്ചു. ഇന്നലെ മൂന്ന് മണിയോടെ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എന്‍ മനോജിനാണ് രാജി കത്ത് കൈമാറിയത.് നേരത്തെ വിവിധ തലങ്ങളില്‍ നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡണ്ട് പദവി ലീഗിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു ഇത്. ആദ്യ ഒന്നര വര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്നുള്ള ഒന്നര വര്‍ഷം മുസ്്‌ലിം ലീഗിനും അവസാന രണ്ട് വര്‍ഷം വീണ്ടുംകോണ്‍ഗ്രസിനുമാണ് ധാരണ പ്രകാരം പ്രസിഡണ്ട് പദവി. ഇതു പ്രകാരം ആദ്യ ഒന്നര വര്‍ഷം ഡി.സി.സി സെക്രട്ടറി ജോണി മണിച്ചിറ പ്രസിഡണ്ട് പദവി അലങ്കരിച്ചു. ഇന്നലെയായിരുന്നു കരാര്‍ പ്രകാരം ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്. അടുത്ത ഊഴം ലീഗ് നേതാവ് പി.എം അമീറിന്റെതാണ്. അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ രാജന്‍ വെട്ടത്ത് പ്രസിഡണ്ടാകും. യു.ഡി.എഫിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടു പോകുമെന്ന് ജോണി അറിയിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷകാലം കൊണ്ട് പഞ്ചായത്തിന്റെ മുഖഛായ മാറ്റുന്ന വികസന മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും ജോണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."