വിദ്യാഭ്യാസ രീതി പുനഃപരിശോധിക്കണമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി
കൊച്ചി: നിലവിലെ വിദ്യാഭ്യാസ രീതി പുനഃപരിശോധിക്കണമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി.
വിദ്യാഭ്യാസത്തിന് അതിന്റെ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി.എസ്.ഇ കൊച്ചി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം കൊച്ചി കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ തങ്ങളുടെ പഠനരീതിയെക്കുറിച്ച് പരിശോധന നടത്തേണ്ടതാണ്. കേവലം പരീക്ഷകളില്‍ ജയിക്കല്‍ മാത്രമല്ല വിദ്യാഭ്യാസം.
അധ്യാപകന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പഠിച്ച് എഴുതി ജയിക്കുന്ന വിദ്യാര്‍ഥി അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുന്നത് അധ്യാപകന്റെ കൂടി പരാജയമാണ്.
പഠനമെന്നാല്‍ പരീക്ഷ മാത്രമല്ല, മറിച്ച് ശാരീരികവും മാനസികവുമായ വളര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആദ്യ അധ്യാപകന്‍ രക്ഷിതാക്കളാണ്. അവരാണ് കുട്ടികളുടെ വളര്‍ച്ചയുടെ അടിസ്ഥന ഘടകമെന്നും ത്രിപാഠി പറഞ്ഞു. വേണാട് സഹോദയ കോംപ്ലക്‌സ് പ്രസിഡന്റ് ഡോ.കെ.കെ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
സി.ബി.എസ്.ഇ റീജ്യണല്‍ ഓഫിസര്‍ സച്ചിന്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. മാത്യു സി.നൈനാന്‍, ഡോ. ദീപ ചന്ദ്രന്‍, ഡോ. മുകേഷ് ശീതള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."