'ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് മതഭ്രാന്തെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അറ്റോര്‍ണി ജനറലും ഭരണഘടനാ വിദഗ്ധനുമായ സോളി സൊറാബ്ജി.
'ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് മതഭ്രാന്താണ്, വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമത്തെ തടയുന്നവരെ മാറ്റി നിര്‍ത്തി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും' സോളി സൊറാബ്ജി പറഞ്ഞു.
ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കി ശബരിമല എല്ലാ സ്ത്രീകള്‍ക്കും വേണ്ടി തുറന്നു കൊടുക്കുന്നതാണ് സുപ്രീം കോടതി വിധി. ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും വിധിയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും സോളി സൊറാബ്ജി കുറ്റപ്പെടുത്തി. ശബരിമല പ്രതിഷേധം ഇന്ത്യയുടെ മുഖച്ഛായ അന്താരാഷ്ട്ര തലത്തില്‍ കളങ്കപ്പെടുത്തുകയാണ്. വിധിക്കെതിരെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കിയാല്‍ അത് ഭരണഘടനാപരമായി നിലനില്‍ക്കില്ല. ഭരണഘടനാപരമായ ലിംഗ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."