ഷണ്‍മുഖസ്വാമിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍
ആലത്തൂര്‍: കാവശ്ശേരി കാളമ്പത്ത് ഷണ്മൂഖ സ്വാമിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി പിടിയില്‍. ധാരാപുരം നഞ്ചത്തളയൂര് കന്ദസ്വാമി പാളയം കട്ടപ്പശക്തിവേല്‍ എന്നയാളെയാണ് ആലത്തൂര്‍ പൊലിസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു പേരടങ്ങുന്ന പ്രതികളില്‍ രണ്ടാം പ്രതിയാണ് ശക്തിവേല്‍. ഒന്നാം പ്രതി പൊള്ളാച്ചി ശാന്തികുമാര്‍ മരണപ്പെട്ടു.
മൂന്നാം പ്രതിയായ വെള്ളക്കോവില്‍ ഭാരതി മോഹനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പ്രതികളെ കുറിച്ചുള്ള അന്വേഷണം തുടരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ഷണ്ുമഖസ്വാമിയെ തട്ടിപ്പു സംഘം പൂജക്കെന്ന് പറഞ്ഞ് പഴനിയിലേക്ക് വിളിച്ച് കൊണ്ട് പോയി അവിടെ നിന്നും ഏഴു പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയത്. ഒരു കോടി രൂപ മോചനത്തിന്നായി ആവശ്യപ്പെട്ട് പൊലിസ് പിന്തുടരുന്നതറിഞ്ഞ് വിട്ടയക്കുകയായിരുന്നു. അന്ന് തന്നെ കസ്റ്റഡിയില്‍ എടുത്ത മൂന്നാം പ്രതി ഭാരതി മോഹന്‍ ഇപ്പോള്‍ ജാമ്യത്തിലറങ്ങിയിരിക്കയാണ്.
പാലക്കാട് എസ്.പിയും ആലത്തൂര്‍ ഡിവൈ.എസ്.പി മുഹമ്മദ്് കാസിമും, സി.ഐ എലിസബത്തും അന്വേഷിച്ച കേസ് ആലത്തൂര്‍ എസ്.ഐ അനീഷ് ആണ് ശക്തിവേലിനെ കരൂര്‍ വച്ച് ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് സംഘം സ്ഥലവും വാഹനങ്ങളും മാറി മാറിക്കൊണ്ടിരിക്കുന്നത് അന്വേഷണത്തിന്റെ വേഗത കുറച്ചു. എ.എസ്.ഐ അബ്ദുള്‍ റഹിമാന്‍, സി.പി.ഒമാരായ കൃഷ്ണദാസ്, രാമസ്വാമി, പ്രദീപ്, സൂരജ് ബാബു, അരുണാജ്ഞലി അറസ്റ്റ് ചെയ്ത പൊലിസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."