പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പത്ത് വയസുകാരിയെ വര്‍ഷങ്ങളായി വിവിധ സ്ഥലങ്ങളില്‍വച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. നീണ്ടൂര്‍ ത്രിവേണിയില്‍ ശ്യാംബാല്‍ (34), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെയുമാണ് ഏറ്റുമാനൂര്‍ പൊലിസ് പിടികൂടിയത്. കോഴിക്കോട് വളയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും ഏറ്റുമാനൂരില്‍ പിടിയിലായത്. രണ്ട് പേരെ നേരത്തെ വളയം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
വളയം സ്റ്റേഷന്‍ അതിര്‍ത്തിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിനി സ്‌കൂളില്‍ വച്ച് നടന്ന കൗണ്‍സിലിങിനിടയിലാണ് പീഡനവിവരം പുറത്ത് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വളയം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതും രണ്ട് പേരെ അറസ്റ്റ് ചെയ്തതും.
ഏഴ് വയസില്‍ തുടങ്ങിയ പീഡനം, കോഴിക്കോടും ബന്ധുവീടുകളുള്ള കോട്ടയത്തും മാര്‍ത്താണ്ഡത്തും ആവര്‍ത്തിക്കപ്പെട്ടു. കോട്ടയത്ത് ബന്ധുവീടിനടുത്ത്‌വച്ച് പീഡിപ്പിക്കപ്പെട്ടതായി കുട്ടി പറഞ്ഞതിന്റെയടിസ്ഥാനത്തിലാണ് കേസ് ഏറ്റുമാനൂര്‍ പൊലിസിന് കൈമാറിയത്.
കോഴിക്കോട് വാണിമേല്‍ പുതുക്കുടി സ്വദേശി ശശി എന്ന സജീവന്‍ (45) കുട്ടിയുടെ ബന്ധു തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ബിനു (38) എന്നിവരാണ് വളയത്ത് പിടിയിലായത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഏറ്റുമാനൂരില്‍ അറസ്റ്റിലായ പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് - ഒന്ന് കോടതിയില്‍ ഹാജരാക്കി. ശ്യാംബാലിനെ റിമാന്‍ഡ് ചെയ്തു. കൗമാരക്കാരനായ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കാനുള്ള നടപടികളും സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."