ബി.ജെ.പി നേതാക്കള്‍ കോളനി നിവാസികളെ സന്ദര്‍ശിച്ചു
മുതലമട: ജാതിവിവേചനത്തെ കുറിച്ച് പരാതിയുയര്‍ന്ന മുതലമട പഞ്ചായത്തിലെ അംബേദ്കര്‍ കോളനി ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ സന്നര്‍ശിക്കുകയും, കോളനി നിവാസികളുമായി ആശയവിനിമയം നടത്തി. മുതലമട പഞ്ചായത്തില്‍ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലുള്ള ദളിതര്‍ക്കെതിരേ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണകൂടം മുഖം തിരിഞ്ഞു നില്‍ക്കുന്നത് സമൂഹമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും, യാതൊരുതരത്തിലും അംഗീകരിക്കാനാവാത്തതുമാണ്. വികസനം തൊട്ടുതീണ്ടിയില്ലാത്ത ഈ പ്രദേശത്തു ദലിതരുടെ ദുരവസ്ഥക്ക് കാരണം ആ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മും മുന്‍പ് ഭരിച്ചിരുന്ന കോണ്‍ഗ്രസുമാണ്. പട്ടികജാതി ഫണ്ടിന്റെ വിനിയോഗത്തില്‍ കാര്യമായ ക്രമക്കേടുകള്‍ ഈ ഭരണസമിതിയും, മുന്‍ഭരണസമിതിയും നടത്തിയതായി ആരോപണമുണ്ട്.
ഈ പ്രദേശത്തു നിലനില്‍ക്കുന്ന അനാചാരങ്ങള്‍ സമൂഹം ഒറ്റകെട്ടായി എതിരിടണമെന്നും ചില നേതാക്കന്മാര്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇരു വിഭാഗങ്ങളിലെയും ആളുകളെ വിഘടിച്ചു നിര്‍ത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
സമൂഹമനസ്സില്‍നിന്ന് വേരറ്റുപോയ ജാതിവ്യവസ്ഥയെ പുനജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് തോല്‍പ്പിക്കേണ്ടതാണെന്നും നേതാക്കന്മാര്‍ പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറി കെ.ജി. പ്രദീപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശിവദാസ്, പഞ്ചായത്ത് മെമ്പര്‍മാരായ എം. സുരേന്ദ്രന്‍, കെ. സതീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് കോളനി സന്‍ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."