HOME
DETAILS
MAL
മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള സംരംഭകത്വ പരിശീലന പദ്ധതിക്ക് അനുമതി
backup
October 21 2018 | 01:10 AM
മലപ്പുറം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്കുള്ള സംരംഭകത്വ പരിശീലന പദ്ധതിക്ക് ഭരണാനുമതി. മത്സ്യഫെഡ് വഴിയായിരിക്കും പദ്ധതി നടപ്പാക്കുക.
മത്സ്യഫെഡിനു കീഴിലുള്ള മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളില്‍ അഫിലിയേറ്റ് ചെയ്ത വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കായിരിക്കും പരിശീലനം നല്‍കുക.
ഇതിനായി ഫിഷറീസ് ഡയരക്ടര്‍ തയാറാക്കിയ പദ്ധതി നിര്‍ദേശം അംഗീകരിച്ച ഫിഷറീസ് വകുപ്പ് പദ്ധതി നടത്തിപ്പിനായി നടപ്പു സാമ്പത്തിക വര്‍ഷം 10 ലക്ഷം രൂപ അനുവദിക്കാന്‍ അനുമതി നല്കി ഉത്തരവിറക്കി.
പദ്ധതിയുടെ ഭാഗമായി മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാനതല ശില്പശാലയും സഹകരണ സംഘം പ്രതിനിധികള്‍ക്കായി 10 ജില്ലാതല ശില്പശാലകളും വനിതാ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി 52 ക്ലസ്റ്റര്‍തല ശില്പശാലകളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."