HOME
DETAILS

ബഹ്‌റൈനില്‍ മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

  
backup
August 25 2019 | 10:08 AM

bahrain-pardons-250-indian-prisoners

 

മനാമ: ബഹ്‌റൈനില്‍ തടവില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെ 250 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം ലഭിക്കുന്നു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി നടത്തിയ കൂടികാഴ്ചക്കു ശേഷമാണ് തടവുകാരുടെ മോചനം സംബന്ധിച്ച തീരുമാനമുണ്ടായത്.

വിവിധ കുറ്റകൃതൃങ്ങളില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ ശിക്ഷാകാലാവധിക്കിടെ നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കായിരിക്കും മോചനം ലഭിക്കുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ അധികാരികള്‍ക്ക് കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതോടെ മലയാളികളടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തടവുകാര്‍ക്ക് മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് തടവില്‍ കഴിയുന്നവര്‍ക്ക് നിയമ നടപടികള്‍ പൂര്‍ത്തിയാകാതെ മോചനം സാധ്യമാകില്ല. സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

ബഹ്‌റൈനില്‍ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിനങ്ങളോടനുബന്ധിച്ച് രാജാവ് തടവുകാരെ മോചിപ്പിക്കുന്നത് സാധാരണയാണ്. കഴിഞ്ഞ ബലിപെരുന്നാളില്‍ 105 തടവുകാര്‍ക്ക് രാജാവ് മോചനം നല്‍കിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago