HOME
DETAILS
MAL
വിജിലന്‍സ് ആസ്ഥാനത്ത് ഉന്നതതല യോഗം
backup
June 08 2017 | 01:06 AM
തിരുവനന്തപുരം :വിജിലന്‍സ് ആസ്ഥാനത്ത് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദീര്‍ഘകാലമായി അന്വേഷണം നടന്നുവരുന്ന കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
കേസന്വേഷണം, റിപ്പോര്‍ട്ട്, ചാര്‍ജ് ഷീറ്റ് നല്കല് തുടങ്ങിയ കാര്യങ്ങളില്‍ വിജിലന്‍സിലെ നിയമ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടര്‍ നിര്‍ദേശം നല്കി.
പൊലിസിലെയും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലെയും സാങ്കേതിക വിദഗ്ധരുടെ സേവനം ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു. എ.ഡി.ജി.പിമാരായ അനില്‍കാന്ത്, ഷേഖ് ദര്‍വേസ് സാഹെബ്, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്, ലീഗല്‍ അഡൈ്വസര്‍, അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."