HOME
DETAILS

ഉറപ്പുപാലിക്കാതെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

  
backup
August 25 2019 | 21:08 PM

3urappu-paalikkathe-659745167485

#അശ്‌റഫ് കൊണ്ടോട്ടി


കൊണ്ടോട്ടി: ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പ് പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോട് കാണിക്കുന്നത് ഇരട്ടത്താപ്പ്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയപ്പോള്‍ തുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുമെന്നുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനമാണ് രണ്ടു വര്‍ഷമായിട്ടും നടപ്പില്‍ വരുത്താത്തത്. ഇതിനായി ഹജ്ജ് സബ്‌സിഡി തുക എത്ര വരുമെന്ന് പോലും വ്യക്തത വരുത്താന്‍ കേന്ദ്രത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
മറ്റു മതസ്ഥരുടെ തീര്‍ഥാടനത്തിന് കോടികള്‍ സബ്‌സിഡി നല്‍കുമ്പോഴാണ് ഹജ്ജിനുള്ളത് എടുത്തു കളഞ്ഞത്. ആദ്യകാലത്ത് കപ്പല്‍ വഴിയുള്ള അപകടം നിറഞ്ഞ ഹജ്ജ് യാത്ര ഉപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ വിമാനയാത്ര നടത്താനാണ് കേന്ദ്രം ഹജ്ജ് സബ്‌സിഡി നടപ്പിലാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് കൂടിയപ്പോള്‍ അധികം വരുന്ന തുക സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പത്തുവര്‍ഷത്തിനകം ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ 2012 ല്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി തുകയില്‍ വര്‍ഷംതോറും കുറവുവരുത്തുകയായിരുന്നു. 2012ല്‍ 836.50 കോടിയായിരുന്നു ഹജ്ജ് സബ്‌സിഡിയെങ്കില്‍ 2013ല്‍ 680 കോടിയായും 2014ല്‍ 577 കോടിയായും കുറച്ചു. 2017 ലെ തീര്‍ഥാടനത്തിനാണ് അവസാനമായി സബ്‌സിഡി നല്‍കിയത്. 2012നു മുന്‍പുള്ള കണക്കു പ്രകാരം ഒരു തീര്‍ഥാടകന് ഏകദേശം 75,000 രൂപ എന്ന കണക്കിനാണ് സബ്‌സിഡി നല്‍കിവരുന്നത്. ഇതില്‍ ഏകദേശം 73,000 രൂപയും വിമാന കമ്പനികള്‍ക്ക് നിരക്കില്‍ സബ്‌സിഡിയായി നല്‍കുകയായിരുന്നു. ബാക്കി 2,000 രൂപ മാത്രമാണ് വിമാനത്താവളങ്ങളിലും ഹജ്ജ് കേന്ദ്രങ്ങളിലുമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതോടെ മുഴുവന്‍ വിമാന ടിക്കറ്റ് നിരക്കും തീര്‍ഥാടകര്‍ നല്‍കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് വര്‍ഷാവര്‍ഷം നല്‍കി വന്നിരുന്ന ഈ സബ്‌സിഡി തുകയാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സബ്‌സിഡിയില്ലാതെ രണ്ടു ഹജ്ജ് സീസണ്‍ കഴിഞ്ഞിട്ടും കേന്ദ്രം ഇത് സംബന്ധിച്ച് മിണ്ടിയിട്ടില്ല. മാത്രമല്ല മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എത്ര തുക ചെലവഴിക്കുമെന്നോ നിലവിലെ സാഹചര്യത്തില്‍ എന്ത് അനുപാതത്തിലാണ് സബ്‌സിഡി തുക കണക്കാക്കുകയെന്നോ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല.
നേരത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്‌ലിം, ബുദ്ധ, ജൈന, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസത്തിന് അനുവദിച്ച 2,000 കോടി രൂപ തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. അലഹബാദിലും ഉജ്ജയിനിയിലും നാസിക്കിലും മറ്റും നടക്കുന്ന കുംഭമേളകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴാണ് ന്യൂനപക്ഷങ്ങളോടുള്ള ഇരട്ടത്താപ്പെന്നാണ് ആരോപണം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago