സര്‍ക്കാരിന്റെ പ്രതിഛായ ഇല്ലാതാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നു: കാനം
കൊല്ലം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം സമര്‍ത്ഥമായി കൈകാര്യം ചെയ്തതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിന് ലഭിച്ച പ്രതിഛായ ഇല്ലാതാക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും സംഘപരിവാര്‍ ശക്തികളും ശബരിമല പ്രശ്‌നം ഉപയോഗിച്ച് ശ്രമിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊല്ലം ലാലാസ് കണ്‍വന്‍ഷന്‍ ഹാളില്‍ സി.പി.ഐ ദക്ഷിണ മേഖല ജനറല്‍ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നരക്കോടിയോളം വിശ്വാസികള്‍ എത്തുന്ന മതമൈത്രിയുടെ സുഗന്ധം പരത്തുന്ന ശബരിമലയെ സംഘര്‍ഷമേഖലയാക്കാന്‍ കോണ്‍ഗ്രസും ബി.ജെപിയും മത്സരിക്കുകയാണ്. വിധിയെ ആദ്യം അനുകൂലിച്ചവരാണ് ഇവര്‍. രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പിന്നീട് കരണം മറിഞ്ഞത്. നെഹ്രൂവിയന്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ് മതനിരപേക്ഷതയുടെ ആദര്‍ശങ്ങള്‍ ഉപേക്ഷിച്ച് ബി.ജെ.പിയുടെ മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി മാറി. വിശ്വാസികളുടെ താല്‍പര്യത്തിന് എതിരാണ് ഈ സര്‍ക്കാരെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇവരുടെയെല്ലാം ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ അധ്യക്ഷനായി. കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍ സംസാരിച്ചു. കെ. പ്രകാശ്ബാബു, കെ.ഇ ഇസ്മാഈല്‍, കെ.ആര്‍ ചന്ദ്രമോഹനന്‍, എന്‍ രാജന്‍, പി.പ്രസാദ്, ജെ. ചിഞ്ചുറാണി, മുല്ലക്കര രത്‌നാകരന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, പത്തനംതിട്ട സെക്രട്ടറി എ.പി ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."