HOME
DETAILS
MAL
ചെളിവെള്ളത്തിലൂടെ യാത്രക്കാരുടെ ദുരിത യാത്ര
backup
October 21 2018 | 05:10 AM
പുത്തനത്താണി: മഴ പെയ്യുന്നതോടെ കാടാമ്പുഴയില്‍ നിന്നും മലപ്പുറത്തേക്കുള്ള യാത്ര ദുരിതപൂര്‍ണമാകുന്നു. പ്രധാന റോഡില്‍ മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടെ ചെളിവെള്ളം കടന്നുവേണം യാത്ര ചെയ്യാന്‍. റോഡുകളുടെ ഇരുവശത്തുമുള്ള അഴുക്കുചാലുകള്‍ തകരുകയും, ഇല്ലാതാകുകയും ചെയ്തതാണ് റോഡില്‍ വെള്ളക്കെട്ട് വ്യാപകമാകുന്നതിനിടയാക്കുന്നത്.
വെള്ളക്കെട്ടിന് പരിഹാരം വേണമെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കണം. ഇതുവഴി പോകുന്ന ചെറുകിട വാഹനങ്ങളും യാത്രക്കാരുമാണ് ഏറെ ദുരിതത്തിലാകുന്നത്. ആനക്കുഴിയാല്‍ വരെ റോഡുകള്‍ നിറയെ കുണ്ടും കുഴികളുമുള്ളതിനാല് മഴ പെയ്യുന്നതോടെ ചെറു വാഹനങ്ങള്‍ കുഴികളില്‍ ചാടി തകരാറ് സംഭവിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."