മേജര്‍ രവിയുടെ നേതൃത്വത്തിലുള്ള സൈനിക പരിശീലന കേന്ദ്രത്തിനെതിരേ വിദ്യാര്‍ഥികള്‍
മലപ്പുറം: മേജര്‍രവിയുടെ നേതൃത്വത്തിലുള്ള സൈനിക പരിശീലന കേന്ദ്രത്തിനെതിരേ വിദ്യാര്‍ഥികള്‍ രംഗത്ത്്. സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുമായി നാപ്റ്റ് എന്ന പേരില്‍ ആര്‍മി, നേവി, എയര്‍ഫോര്‍ഴ്‌സ്, പാരാമിലിട്ടറി, പൊലിസ് സേനയിലേക്ക് തൊഴില്‍ ആഗ്രഹിക്കുന്ന യുവതീ-യുവാക്കള്‍ക്ക് പരിശീലനം നല്‍കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറത്തെ സ്ഥാപനത്തിനെതിരേയാണ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിരിക്കുന്നത്്.
വന്‍തുക ഫീസ് വാങ്ങി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മതിയായ പരിശീലനമോ സൗകര്യമോ ലഭിക്കുന്നില്ലെന്ന് നിലവിലെ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഞ്ഞൂറോളം പേര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ കൃത്യമായ ക്ലാസ് ലഭിക്കാറില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ സൗകര്യവും സ്ഥാപനം ലഭ്യമാക്കാറില്ല.
റഗുലര്‍, ഹോളിഡേ എന്നിങ്ങനെ രണ്ടുസ്ട്രീമുകളായി നടക്കുന്ന പരിശീലന സ്ഥാപനം നിലവില്‍ മറ്റൊരു കോട്ടക്കലിലെ ഏജന്‍സിയെ ഏല്‍പിച്ചിരിക്കുകയാണ്. ജില്ലയിലെ മലയോര മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍.
നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലേക്ക് ട്രെയ്‌നിങ്, ക്ലാസ് എന്നിവ നല്‍കാമെന്ന് പറഞ്ഞ് 17,500 രൂപയാണ് ഒരോ വിദ്യാര്‍ഥികളില്‍നിന്നും സ്ഥാപനം വാങ്ങിയിരുന്നത്്.
എന്നാല്‍ പലവിദ്യാര്‍ഥികള്‍ക്കും ഏതാനുംമാസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്്. തുടര്‍ന്ന് മാസങ്ങളായി ഇത് നടക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. നേരത്തെ സ്വഭാവ ദൂഷ്യത്തിന് പുറത്താക്കപ്പെട്ട അധ്യാപകനെ തന്നെ വീണ്ടും നിയമിച്ച സ്ഥാപന മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ പരാതി കേള്‍്ക്കാന്‍ പോലും തയാറാവുന്നില്ലെന്ന് വിദ്യാര്‍ഥിപ്രതിനിധികളായ എം.പി ദീപക്, സി. ബിന്‍ഷാദ്, എം.വി ഹബീബ്, കെ. അര്‍ച്ചന രാജ്, ഷഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആരോപണത്തില്‍ അടിസ്ഥാനമില്ല
നാപ്റ്റിന്റെ മലപ്പുറത്തെ സ്ഥാപനത്തിനെതിരേ ഏതാനും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന്് സ്ഥാപന മേധാവികള്‍. നാപ്റ്റിന്റെ അംഗീകൃത ഫ്രാഞ്ചൈസിയായാണ് മലപ്പുറത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്്. എന്നാല്‍ നാപ്റ്റ് നേരിട്ടുതന്നെ കോട്ടക്കലില്‍ സ്ഥാപനം ആരംഭിക്കുകയായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച അംഗീകാര കാലവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയതെന്നും നിലവിലെ കുട്ടികള്‍ക്ക് കോട്ടക്കലില്‍ പഠിക്കാന്‍ മതിയായ സൗകര്യം ഒരുക്കിയതായും സ്ഥാപന നടത്തിപ്പുകാര്‍ സുപ്രഭാതത്തോട് പറഞ്ഞു. മൂന്നുമുതല്‍ ആറുമാസം വരെയാണ് വിദ്യാര്‍ഥികളുടെ പഠനകാലയളവ്. ഇത് പൂര്‍ത്തിയാക്കിയവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തുവന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."