പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള ഔദ്യോഗിക തെരച്ചില്‍ അവസാനിപ്പിച്ചു; ദൗത്യം അവസാനിപ്പിക്കുന്നത് 18 ദിവസത്തിന് ശേഷം, കണ്ടെത്താനുള്ളത് അഞ്ച് പേരെ
വയനാട്: ഉരുള്‍പൊട്ടലുണ്ടായി വന്‍നാശനഷ്ടമുണ്ടായ പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള ഔദ്യോഗിക തെരച്ചില്‍ അവസാനിപ്പിച്ചതായി അധികൃതര്‍. അപകടം നടന്ന് 18 ദിവസത്തിന് ശേഷമാണ് തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നത്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതേസമയം ഇവരെയും മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം എന്നറിയുന്നു.
പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന് കാണാതായ അഞ്ചു പേരില്‍ നാലു പേരുടെയും കുടുംബങ്ങള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതേസമയം ഒരിടത്തു കൂടി തെരച്ചില്‍ നടത്തണമെന്ന് ദൂരന്തത്തില്‍പ്പെട്ട ഹംസയുടെ മകന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പച്ചക്കാട് ഭാഗത്ത് ഇന്ന് തെരച്ചില്‍ നടത്തിയത്.
ഇതുവരെ 12 പേരെയാണ് പുത്തുമലയില്‍ കണ്ടെത്തിയത്. അഞ്ച് പേരെ കൂടിയാണ് ഇനിയും കണ്ടെത്താനുള്ളത്. ഓഖി ദുരന്തസമയത്ത് സ്വീകരിച്ച രീതി അവലംബിച്ച് പുത്തുമലയില്‍ ദുരന്തത്തിനിരയായ 17 പേര്‍ക്കും തുല്യമായ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."