പുതിയ മദ്യനയം പ്രഖ്യാപിച്ചു; ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മദ്യം വില്‍ക്കാം
തിരുവനന്തപുരം: സി.പി.എം സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചു. പുതിയ മദ്യനയത്തിലാണ് ഈ വ്യവസ്ഥ. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇത് വ്യക്തമാക്കിയത്.
പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിന്റെ ബാര്‍ നയം ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും ഈ സര്‍ക്കാര്‍ അത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു പ്രധാനവ്യവസായമാണിത്. അത് പൂര്‍ണമായും നിര്‍ത്തുക എന്നത് തീര്‍ത്തും യുക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മദ്യനയം പ്രഖ്യാപിച്ച മുഖ്യമന്ത്രി. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 21ല്‍ നിന്നും 23 ആക്കി ഉയര്‍ത്തി. അതു പോലെ വിദേശമദ്യം മുന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ടൂറിസം മേഖലയെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിലെ അഭ്യന്തരടെര്‍മിനലില്‍ മദ്യം ലഭ്യമാക്കും. അതു പോലെ ബാറുകളുടെ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഇത് ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സര്‍ക്കാരിന്റെ മദ്യനയം..
[gallery columns="1" size="large" ids="347768,347769,347770,347771,347772,347773,347774"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."