അധികൃതരുടെ അനാസ്ഥ; എം.ഇ.എസ് കോളജില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നഷ്ടമായി
പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളജ് അധികൃതരുടെ അനാസ്ഥ മൂലം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് നഷ്ടമായി. ിഷര്‍മെന്‍ ലംപ്‌സംഗ്രാന്‍ഡ്, സ്‌റ്റൈപ്പന്‍ഡ്, ട്യൂഷന്‍ ഫീ എന്നീ ഇനത്തില്‍ കിട്ടാനുള്ള ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. 92 കുട്ടികള്‍ക്കായുള്ള ഏഴു ലക്ഷം രൂപയോളമാണ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞുമുടക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്ക് ഒറ്റത്തവണയായി അപേക്ഷിക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ സര്‍ക്കുലര്‍ തങ്ങളറിഞ്ഞില്ല എന്നും അതിനാല്‍ പഴയ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചതാണ് ഫണ്ട് മുടങ്ങാന്‍ കാരണമെന്നുമാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
മാര്‍ച്ചില്‍ ലഭിക്കേണ്ട ആനുകൂലം ഇനി ലഭിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
ഇക്കാര്യം പ്രിന്‍സിപ്പാലെ അറിയിച്ചിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നിലപാടില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രന്‍സിപ്പാളിനെ ഉപരോധിച്ചു. പാവപ്പെട്ട മത്സ്യത്തെഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് എത്രയും വേഗം കൊടുത്ത് തീര്‍ക്കണമെന്ന് വിദ്യാര്‍ഥി യൂനിയന്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ഉപരോധസമരത്തിന് റാഫി, ഷാരോണ്‍, ഷെമീര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."