സംസ്കാരം മുറുകെ പിടിച്ച് ജീവിക്കുക: ഡോ. ബഹാഉദ്ദീന്‍ നദ്വി
കേച്ചേരി (തൃശൂര്‍ ): വിശ്വാസത്തില്‍ അടിയുറച്ച് നിന്ന് സംസ്കാരം മുറുകെ പിടിച്ച് ജീവിക്കാന്‍ കഴിയണമെന്നും അവരാണ് മുസ്ലിംകളെന്നും എസ്.കെ.ജെ.എം.സി.സി ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി കേച്ചേരി അനുക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രീണന നയം ഇസ്ലാമിന് അന്യമാണ്. ഭീതിയുടെ നിഴലില്‍ ശത്രുക്കളെ പ്രീണിപ്പിച്ച് ജീവിക്കാനുള്ള അത്യാഗ്രഹം അപഹാസ്യമാണ്. വിശ്വാസിയുടെ ജീവിതം ദഅ്വത്താക്കണമെന്നും മാതൃകാപരമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികത്തിന്റെയും ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റേയും പ്രചാരണാര്‍ഥമാണ് കണ്വന്ഷന് സംഘടിപ്പിച്ചത്.
കേച്ചേരി മഹല്ല് പ്രസിഡന്റ് എം.എം ശംസുദ്ദീന്‍ പതാക ഉയര്‍ത്തി. സമസ്ത ജില്ലാ ജന. സെക്രട്ടറി എം.എം മുഹ്യിദ്ദീന് മുസ്ലിയാര് അധ്യക്ഷനായി. സമസ്ത ജില്ലാ പ്രസിഡന്റ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കുടക് അബ്ദുറഹ്മാന് മുസ്ലിയാര്, അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. ജംഇയ്യത്തുല്‍ ഖുത്വബാ ജില്ല ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം, സുപ്രഭാതം ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന് സംസാരിച്ചു. വി. മൊയ്തീന് കുട്ടി മുസ്ലിയാര് സ്വാഗതവും വി.എം ഇല്യാസ് ഫൈസി നന്ദിയും പറഞ്ഞു. പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, ഹംസ ബിന്‍ ജമാല്‍ റംലി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്, അബ്ദുല്‍ ലത്തീഫ് ഹൈത്തമി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, മഅ്റൂഫ് വാഫി, ബിലാല്‍ തൊഴിയൂര്‍, നാസ്വിഫ് ചാവക്കാട്, മുഹമ്മദ് ശാഫി ഫൈസി , ഇബ്റാഹിം ഫൈസി പഴുന്നാന, സുലൈമാന്‍ ദാരിമി കടവല്ലൂര്‍, ഹംസ അന്‍വരി, അബ്ദുല്‍ ഹകീം ബാഖവി, സവാദ് വാഫി, ബാദുഷ അന്‍വരി, സി.പി മുഹമ്മദ് ഫൈസി,സിറാജുദ്ദീന് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."