HOME
DETAILS
MAL
ചൈനയുമായുള്ള വ്യാപാര ചര്‍ച്ച ഉടന്‍ പുനരാരംഭിക്കും: ട്രംപ്
backup
August 26 2019 | 18:08 PM
പാരിസ്: യു.എസ്- ചൈന വ്യാപാര ചര്‍ച്ച ഉടന്‍ പുനരാരംഭിക്കുമെന്ന് ട്രംപ്. കഴിഞ്ഞ ദിവസം രാത്രി ചൈനീസ് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. അതിനാല്‍ നമുക്ക് മേശയ്ക്കരികിലേക്ക് മടങ്ങാം- ജി-7 ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു. ചൈന യു.എസ് ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ മഹാനായ നേതാവെന്നും ട്രംപ് പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."